Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാങ്ക് പണിമുടക്ക്: കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സെപ്റ്റംബറിലെ ശമ്പളവും പെൻഷനും 25ന് ലഭിക്കും

text_fields
bookmark_border
ബാങ്ക് പണിമുടക്ക്: കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സെപ്റ്റംബറിലെ ശമ്പളവും പെൻഷനും 25ന് ലഭിക്കും
cancel

ന്യൂഡൽഹി: സെപ്റ്റംബർ 28 മുതൽ 30 വരെ നടക്കാനിരിക്കുന്ന 3 ദിവസത്തെ രാജ്യവ്യാപക ബാങ്ക് പണിമുടക്ക് പരിഗണിച്ച് കേന്ദ്ര സർക്കാർ ജീവനക്കാരുടെ 2026 സെപ്റ്റംബർ മാസത്തെ ശമ്പളവും വേതനവും പെൻഷനും സെപ്റ്റംബർ 25ന് മുൻകൂറായി നൽകാൻ ധനമന്ത്രാലയം തീരുമാനിച്ചു.

പ്രതിരോധം, തപാൽ, ടെലികമ്യൂണിക്കേഷൻ എന്നീ വകുപ്പുകളിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെയുള്ള എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാരുടെയും ശമ്പളവും വേതനവും 2026 സെപ്റ്റംബർ 25ന് വിതരണം ചെയ്യുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വ്യവസായ തൊഴിലാളികളുടെ സെപ്റ്റംബറിലെ വേതനവും ഇതേ ദിവസം മുൻകൂറായി നൽകിയേക്കും. സമാനമായി, കേന്ദ്ര സർക്കാർ പെൻഷൻകാരുടെ 2026 സെപ്റ്റംബറിലെ പെൻഷൻ സെപ്റ്റംബർ 25ന് ബാങ്കുകളും പേ ആൻഡ് അക്കൗണ്ട്സ് ഓഫിസുകളും വഴി വിതരണം ചെയ്യും.

മുൻകൂറായി നൽകുന്ന ശമ്പളവും വേതനവും പെൻഷനും അഡ്വാൻസ് പേയ്‌മെന്റായി കണക്കാക്കുമെന്ന് സി.ജി.എ വ്യക്തമാക്കി. ഒരു മാസത്തെ മുഴുവൻ ശമ്പളമോ വേതനമോ പെൻഷനോ നിർണയിച്ച ശേഷം എന്തെങ്കിലും ക്രമീകരണങ്ങൾ ആവശ്യമുണ്ടെങ്കിൽ അത് 2026 ഒക്ടോബറിലെ ശമ്പളത്തിലോ വേതനത്തിലോ യാതൊരു ഇളവുമില്ലാതെ ക്രമീകരിക്കും.

ബാങ്ക് പണിമുടക്കും സാമ്പത്തിക പാദാവസാനവും ഒന്നിച്ചെത്തുന്നു

പ്രഖ്യാപിത ബാങ്ക് പണിമുടക്ക് മാസാവസാനമായതിനാലാണ് മുൻകൂർ പേയ്‌മെന്‍റ് തീരുമാനം വന്നത്. പണിമുടക്ക് സമയം നിലവിലെ സാമ്പത്തിക പാദത്തിന്‍റെ അവസാന ദിനങ്ങളിലാണ്. കാലതാമസവും തടസ്സങ്ങളും ഒഴിവാക്കാൻ 2026 സെപ്റ്റംബർ അവസാനത്തോടെ ഷെഡ്യൂൾ ചെയ്തിട്ടുള്ള പേയ്‌മെന്റുകളും മറ്റ് ബാങ്കിങ് ഇടപാടുകളും സാധ്യമാകുന്നിടത്തോളം മുൻകൂറായി പ്രോസസ് ചെയ്യാൻ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - spetember salary and pension distribution
Next Story