Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒ.ടി.പിയും പിന്നും പങ്കുവെച്ചില്ല; എന്നിട്ടും തട്ടിയെടുത്തത് 5 ലക്ഷം: ഇത്തരം തട്ടിപ്പിൽ നിന്ന് എങ്ങനെ നിങ്ങളുടെ പണം സംരക്ഷിക്കാം?

text_fields
bookmark_border
ഒ.ടി.പിയും പിന്നും പങ്കുവെച്ചില്ല; എന്നിട്ടും തട്ടിയെടുത്തത് 5 ലക്ഷം: ഇത്തരം തട്ടിപ്പിൽ നിന്ന് എങ്ങനെ നിങ്ങളുടെ പണം സംരക്ഷിക്കാം?
cancel

സാമ്പത്തിക തട്ടിപ്പുകളിൽ നിന്ന് രക്ഷനേടാൻ പൊതുവെ ഒ.ടി.പി, പിൻ, കാർഡ് വിവരങ്ങൾ എന്നിവ ആരുമായും പങ്കുവെക്കരുതെന്നാണ് പറയാറുള്ളത്. എന്നാൽ, ഇവയൊന്നും പങ്കുവെക്കാതിരിന്നിട്ടും പണം നഷ്ടമായാൽ എന്തുചെയ്യും? അത്തരമൊരു സംഭവമാണ് ബംഗളൂരുവിൽ നിന്ന് പുറത്ത് വരുന്നത്.

സുരക്ഷാ മുൻകരുതലുകൾ എടുത്തിട്ടും ബംഗളൂരുവിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയർക്ക് ക്രെഡിറ്റ് കാർഡ് തട്ടിപ്പിലൂടെ നഷ്ട്മായത് 5.47 ലക്ഷം രൂപയാണ്. അദ്ദേഹത്തിന്റെ അമേരിക്കൻ എക്സ്പ്രസ് (Amex), ആർ.ബി.എൽ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് തട്ടിപ്പുകാർ അനധികൃത ഇടപാടുകൾ നടത്തിയത്.

ബംഗളൂരുവിലെ സംഭവം

നവംബർ 11നാണ് ബംഗളൂരുവിലെ ഇന്ദിരാനഗർ സ്വദേശിയായ 31 വയസുള്ള സോഫ്റ്റ്‌വെയർക്ക് പണം നഷ്ടമായത്. ഉച്ചയ്ക്ക് 12.56നും 2നും ഇടയിൽ ഇയാളുടെ അമെക്സ് (Amex) കാർഡിൽ നിന്ന് 4.02 ലക്ഷം രൂപയുടെയും ആർ.ബി.എൽ ബാങ്ക് കാർഡിൽ നിന്ന് 1.44 ലക്ഷം രൂപയുടെയും ഇടപാടുകൾ ശ്രദ്ധയിൽപെട്ടത്. താനോ കുടുംബാംഗങ്ങളോ പേയ്മെന്റ് നടത്തുകയോ കാർഡ് വിവരങ്ങൾ നൽകുകയോ വ്യാജ എ.പി.കെ (APK) ഫയലുകൾ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് ഇയാൾ പറയുന്നത്.

അനുമതിയില്ലാത്ത ഇടപാടുകളുടെ സന്ദേശം വന്നയുടനെ തന്നെ ഇയാൾ ബാങ്കുകളെ ബന്ധപ്പെട്ട് കാർഡുകൾ ബ്ലോക്ക് ചെയ്തു. പിന്നാലെ ദേശീയ സൈബർ ക്രൈം ഹെൽപ്പ്‌ലൈനിലും പൊലീസിനും പരാതി നൽകി. തട്ടിപ്പുകാർ എങ്ങനെ കാർഡ് വിവരങ്ങൾ ആക്‌സസ് ചെയ്‌തുവെന്നും പണം തട്ടിയെന്നും അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാവൂ എന്നാണ് അധികൃതർ പറയുന്നത്.

ക്രെഡിറ്റ് കാർഡ് തട്ടിപ്പിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം?

കാർഡ് വിവരങ്ങൾ പങ്കുവെച്ചിട്ടില്ലെങ്കിലും ഉണ്ടാകാനിടയുള്ള വ്യാജ ഇടപാടുകൾ ഒഴിവാക്കാൻ ഈ മുൻകരുതലുകൾ എടുക്കുക

ട്രാൻസാക്ഷൻ അലർട്ടുകൾ ഓൺ ചെയ്യുക: മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും ബാങ്കിൽ രജിസ്റ്റർ ചെയ്ത് തൽക്ഷണ അറിയിപ്പുകൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

ട്രാൻസാക്ഷൻ ലിമിറ്റ് സെറ്റ് ചെയ്യുക: ബാങ്കിങ് ആപ്പ് വഴിയുള്ള ഓൺലൈൻ, ഇന്റർനാഷണൽ, കോൺടാക്ട്‌ലെസ് ഇടപാടുകൾക്ക് പരിധി വെക്കുക.

സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്: അറിയാത്ത പേയ്മെന്റ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്, പരിശോധിക്കാത്ത വെബ്സൈറ്റുകളിൽ കാർഡ് വിവരങ്ങൾ നൽകരുത്.

സേവ് ചെയ്ത കാർഡ് വിവരങ്ങൾ പരിശോധിക്കുക: ഇനി ഉപയോഗിക്കാത്ത വെബ്സൈറ്റുകളിലും ആപ്പുകളിലും സേവ് ചെയ്തിട്ടുള്ള കാർഡ് വിവരങ്ങൾ നീക്കം ചെയ്യുക.

അജ്ഞാത എ.പി.കെ ഇൻസ്റ്റാൾ ചെയ്യരുത്: എസ്.എം.എസ്, വാട്സ്ആപ്പ്, ഇമെയിൽ വഴി ലഭിക്കുന്ന ലിങ്കുകളിലൂടെ ആപ്പുകൾ ഡൗൺലോഡ് ചെയ്യരുത്.

സംശയാസ്പദമായ ചിത്രങ്ങൾ / മെസേജുകൾ: ഓഫറുകളും പ്രമോഷനുകളും നൽകുന്നതായി തോന്നുന്ന റാൻഡം മെസേജുകൾക്ക് മറുപടി നൽകുകയോ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യരുത്.

അനധികൃത ഇടപാട് നടന്നാൽ എന്തുചെയ്യണം?

കാർഡ് ബ്ലോക്ക് ചെയ്യുക: ബാങ്കിന്റെ ഔദ്യോഗിക ഹെൽപ്പ്‌ലൈൻ വഴിയോ ആപ്പ് വഴിയോ ഉടൻ കാർഡ് ബ്ലോക്ക് ചെയ്യുക.

ബാങ്കിൽ പരാതി നൽകുക: എല്ലാ അനധികൃത ഇടപാടുകളും രേഖാമൂലം റിപ്പോർട്ട് ചെയ്യുക. പരാതി റഫറൻസ് നമ്പർ വാങ്ങി സൂക്ഷിക്കുക.

1930ൽ വിളിക്കുക: ദേശീയ സൈബർ ക്രൈം ഹെൽപ്പ്‌ലൈനിൽ എത്രയും വേഗം സാമ്പത്തിക സൈബർ തട്ടിപ്പ് റിപ്പോർട്ട് ചെയ്യുക. ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിലും പരാതി നൽകാം.

പൊലീസിനെ സമീപിക്കുക:* ട്രാൻസാക്ഷൻ അലേർട്ടുകൾ, ബാങ്ക് സ്റ്റേറ്റ്മെന്റ്, എസ്.എം.എസ്, പരാതി രസീതുകൾ എന്നിവ വെച്ച് പൊലീസിൽ പരാതി നൽകുക.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Credit card fraud: Software engineer loses ₹5.47 lakh despite not sharing OTP or PIN; here's how to protect your money
Next Story