എ.ടി.എം സേവനങ്ങൾക്ക് എസ്.ബി.ഐ നിരക്കുകൾ ഒഴിവാക്കി
text_fieldsന്യൂഡൽഹി: എ.ടി.എം ഇടപാടുകൾ ജൂൺ 30 വരെ സൗജന്യമാക്കിയതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. മറ്റു ബാങ്കുകളുടെ എ.ടി .എമ്മുകളിൽ നിന്നും പണം പിൻവലിച്ചാലും എസ്.ബി.ഐ ഇനി ചാർജുകൾ ഈടാക്കില്ല. ജൂൺ 30 വരെ എത്ര തവണ വേണമെങ്കിലും സൗജന്യമാ യി ഇനി പണം പിൻവലിക്കാമെന്ന് എസ്.ബി.ഐ അറിയിച്ചു.
എ.ടി.എം ഉൾപ്പടെയുള്ള സേവനങ്ങൾ സൗജന്യമാക്കണമെന്നും ജൂൺ 30 വ രെ ചാർജുകൾ ഈടാക്കരുതെന്നും ധനമന്ത്രി നിർമല സീതാരാമൻ ബാങ്കുകൾക്ക് നിർദേശം നൽകിയിരുന്നു. ഇതേ തുടർന്നാണ് എസ്.ബി.ഐയുടെ തീരുമാനം.
ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐക്ക് 44.51 കോടി സേവിങ്സ് ബാങ്ക് അക്കൗണ്ടുകളാണുള്ളത്. നേരത്തേ എസ്.ബി.ഐ എസ്.എം.എസ് നിരക്കുകൾ ഒഴിവാക്കിയിരുന്നു.
സാധാരണ സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് എട്ടു എ.ടി.എം ഇടപാടുകൾ മാത്രമാണ് എസ്.ബി.ഐ സൗജന്യമായി അനുവദിച്ചിരുന്നത്. ഇതിൽ അഞ്ചെണ്ണം എസ്.ബി.ഐയുടെ തന്നെ എ.ടി.എമ്മുകളിൽനിന്നും മൂന്നെണ്ണം മറ്റു ബാങ്കുകളുടെ എ.ടി.എമ്മുകളിൽനിന്നുമാണ്. മെട്രോ നഗരങ്ങളിൽ അല്ലെങ്കിൽ അക്കൗണ്ട് ഉടമകൾക്ക് നിരക്കൊന്നും ഇല്ലാതെ 10 ഇടപാടുകൾ വരെ നടത്താം. അതിനുശേഷം വരുന്ന സാമ്പത്തിക ഇടപാടുകളിൽ 20 രൂപയും ജി.എസ്.ടിയും സാമ്പത്തികേതര ഇടപാടുകളിൽ എട്ടു രൂപയും ജി.എസ്.ടിയും ഈടാക്കിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
