Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightഎ.ടി.എമ്മുകളിൽ നിന്നും...

എ.ടി.എമ്മുകളിൽ നിന്നും പണം പിൻവലിക്കുന്നതിന്​ പുതിയ നിയമങ്ങളുമായി എസ്​.ബി.ഐ

text_fields
bookmark_border
sbi.jpg
cancel

ന്യൂഡൽഹി: എ.ടി.എമ്മുകളിൽ നിന്ന്​ പണം പിൻവലിക്കുന്നതിന്​ പുതിയ നിയമങ്ങളുമായി എസ്​.ബി.ഐ. 10,000 രൂപയോ അതിന്​ മുകളിലോ പണം പിൻവലിക്കു​േമ്പാൾ ഒ.ടി.പി നൽകണമെന്നാണ്​ പുതിയ വ്യവസ്ഥ. ഡെബിറ്റ്​ കാർഡ്​ പിൻ നമ്പറി​നൊപ്പം ബാങ്കിൽ രജിസ്​റ്റർ ചെയ്​തിട്ടുള്ള മൊബൈൽ നമ്പറിലേക്ക്​ വരുന്ന ഒ.ടി.പി കൂടി നൽകിയാൽ മാത്രമേ പണം പിൻവലിക്കാൻ സാധിക്കു.

ഉപഭോക്​താക്കളുടെ ​സുരക്ഷക്കായി രാത്രി എട്ട്​ മുതൽ രാവിലെ എട്ട്​ വരെ രാജ്യത്തെ എ.ടി.എമ്മുകളിൽ ഈ സംവിധാനം നടപ്പാക്കിയിരുന്നു. ജനുവരി ഒന്ന്​ മുതൽ നടപ്പാക്കിയ സംവിധാനം മുഴുവൻ സമയത്തേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ്​ എസ്​.ബി.ഐ.

പുതിയ സംവിധാനത്തിലൂടെ എ.ടി.എം കാർഡ്​ തട്ടിപ്പുകൾ കുറയുമെന്നാണ്​ ബാങ്ക്​ പ്രതീക്ഷിക്കുന്നത്​. എസ്​.ബി.ഐ എ.ടി.എമ്മുകളിൽ മാത്രമാണ്​ പുതിയ സംവിധാനം ലഭ്യമാകുകയെന്നും ബാങ്കധികൃതർ അറിയിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SBISBI ATMATM withdrawal
News Summary - SBI to change ATM cash withdrawal rules from September 18. Know details
Next Story