Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightമിനിമം ബാലൻസ് ചാർജിൽ...

മിനിമം ബാലൻസ് ചാർജിൽ നിന്ന്​ രക്ഷപ്പെടാൻ എസ്​.ബി.​െഎയുടെ പുതുവഴി

text_fields
bookmark_border
മിനിമം ബാലൻസ് ചാർജിൽ നിന്ന്​ രക്ഷപ്പെടാൻ എസ്​.ബി.​െഎയുടെ പുതുവഴി
cancel

ന്യൂഡൽഹി: അക്കൗണ്ടുകളിൽ മിനിമം ബാലൻസ്​ വേണമെന്ന നിബന്ധന മറികടക്കാൻ നിക്ഷേപകർക്ക്​ മുന്നിൽ പുതുവഴിയുമായി എസ്​.ബി.​െഎ. സേവിങ്​സ്​ ​ അക്കൗണ്ടുകൾ ബേസിക്​സ്​ സേവിങ്​സ്​ അക്കൗണ്ടുകളിലേക്ക്​ മാറ്റിയാൽ മിനിമം ബാലൻസ്​ സംബന്ധിച്ച ചാർജുകളിൽ നിന്ന്​ രക്ഷപ്പെടാമെന്നാണ്​ എസ്​.ബി.​െഎയുടെ ഉപദേശം. 

സേവിങ്​സ്​ അക്കൗണ്ടുകൾക്ക്​ സമാനമാണ്​ ബേസിക്​സ്​ സേവിങ്​സ്​ അക്കൗണ്ടും. ബേസിക്​സ് സേവിങ്​സ്​​ അക്കൗണ്ടുകളിലും എ.ടി.എം ഉൾപ്പടെയുള്ള സേവനങ്ങളും ലഭ്യമാകും. എസ്​.ബി.​െഎയിൽ ബേസിക്​സ്​ സേവിങ്​സ്​ അക്കൗണ്ട്​ ഒാപ്പൺ ചെയ്യുന്നവർക്ക്​ മറ്റ്​ ബാങ്കുകളിൽ ​​​​സേവിങ്​സ്​ ബാങ്ക്​ അക്കൗണ്ട്​ പാടില്ലെന്ന നിബന്ധനയുണ്ട്​. മറ്റ്​ ബാങ്കിൽ അക്കൗണ്ട്​ ഉണ്ടെങ്കിൽ ബേസിക്​സ്​ സേവിങ്​സ്​ അക്കൗണ്ട്​ തുറന്ന്​ ഒരു മാസത്തിനകം മറ്റ്​ ബാങ്കുകളിലെ അക്കൗണ്ട്​ ക്ലോസ്​ ചെയ്യണം.

എ.ടി.എം ഇടപാടുകൾ നടത്തുന്നതിനും ഇത്തരം അക്കൗണ്ട്​ ഉപയോഗിക്കുന്നവർക്ക്​ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്​. എസ്​.ബി.​െഎയുടേയോ മറ്റ്​ ബാങ്കുകളുടെയോ എ.ടി.എമ്മുകൾ ഉ​പയോഗിച്ച്​ പ്രതിമാസം സൗജന്യമായി നാല്​ ഇടപാടുകൾ നടത്താൻ മാത്രമേ ബേസിക്​സ്​ സേവിങ്സ്​ അക്കൗണ്ട്​ ഉടമകൾക്ക്​ സാധിക്കു. ആർ.ടി.ജി.എസ്​,എൻ.ഇ.എഫ്​.ടി തുടങ്ങിയ വിവിധ ബാങ്ക്​ സേവനങ്ങൾക്കും ഇൗ നിയന്ത്രണമുണ്ടാകും.

കോർപ്പറേറ്റ്​ സാലറി ,പ്രധാനമന്ത്രി ജൻ ധൻ യോജന പ്രകാരം ഒാപ്പൺ​ ചെയ്​ത അക്കൗണ്ടുകൾ എന്നിവക്ക്​ മിനിമം ബാലൻസ്​ ആവശ്യമില്ലെന്നും എസ്​.ബി.​െഎ അറിയിച്ചു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sbibankingmalayalam newsSavings bank accountBASSICS SAVINGS ACCOUNT
News Summary - SBI Savings Accounts That Have No Minimum Balance Requirements-Business news
Next Story