Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightഎസ്​.ബി.ഐ സർവീസ്​...

എസ്​.ബി.ഐ സർവീസ്​ ചാർജ്​ വർധിപ്പിക്കുന്നു

text_fields
bookmark_border
എസ്​.ബി.ഐ സർവീസ്​ ചാർജ്​ വർധിപ്പിക്കുന്നു
cancel

ന്യൂഡൽഹി: സീറോ ബാലൻസ്​ അക്കൗണ്ടുകൾക്ക്​ ​​(ബേസിക്​ സേവിങ്​സ്​ ബാങ്ക്​ ഡിപ്പോസിറ്റ്​-ബി.എസ്​.ബി.ഡി) സ്​റ്റേറ്റ്​ ബാങ്ക്​ ഓഫ്​ ഇന്ത്യ സർവീസ്​ ചാർജുകൾ കൂട്ടുന്നു. ജുലൈ ഒന്നു മുതൽ ഇത്​ പ്രാബല്യത്തിൽ വരും. ഈ അക്കൗണ്ട്​ മുഖേന ഒരു മാസത്തിൽ നാലു തവണ മാത്രമേ എടി.എമ്മിൽ നിന്നും കൗണ്ടറിൽ നിന്നും സൗജന്യമായി പണം പിൻവലിക്കാൻ സാധിക്കുകയുള്ളൂ. ഇതിൽ കൂടിയാൽ ഓരോ തവണ പിൻവലിക്കു​േമ്പാഴും 15 രൂപയും ജി.എസ്​.ടിയും നൽകണം.

ബി.എസ്​.ബി.ഡി അക്കൗണ്ട്​ ഉടമകൾക്ക്​ ഒരു വർഷം 10 ചെക്​ ലീഫുവരെ ബാങ്ക്​ സൗജന്യമായി അനുവദിക്കും. അധികമായി നൽകുന്ന 10 ചെക്​ ലീഫിന്​ 40 രൂപയും ജി.എസ്​.ടിയും 25 ചെക്​ ലീഫാണെങ്കിൽ 75 രൂപയും ജി.എസ്​.ടിയും നൽകണം. അടിയന്തിര സാഹചര്യത്തിൽ അനുവദിക്കുന്ന 10 ലീഫുള്ള ചെക്​ബുക്കിന്​ 50 രൂപയും ജി.എസ്​.ടിയുമാണ്​ നൽകേണ്ടത്​. എന്നാൽ, ചെക്​ബുക്ക്​ സേവനങ്ങൾക്ക്​ പണം ഈടാക്കുന്നതിൽ നിന്ന്​ മുതിർന്ന പൗരൻമാരായ ഉപയോക്​താക്കളെ ഒഴിവാക്കിയിട്ടുണ്ട്​.

സമൂഹത്തിലെ ദരിദ്രരായവർക്ക്​ ഫീസില്ലാതെ ബാങ്കിങ്ങ്​ സേവനങ്ങൾ നൽകാൻ ലക്ഷ്യമിട്ടുള്ളതാണ്​ സീറോ ബാലൻസ്​​ അക്കൗണ്ടുകൾ (ബേസിക്​ സേവിങ്​സ്​ ബാങ്ക്​ ഡിപ്പോസിറ്റ്​-ബി.എസ്​.ബി.ഡി) ഈ അക്കൗണ്ടുകളിലെ സേവനങ്ങൾക്കാണ്​ പുതിയ നിരക്ക്​ ഏർപ്പെടുത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SBIservice charge
News Summary - SBI raises service charges
Next Story