എസ്.ബി.ഐയുടെ അറ്റാദായത്തിൽ 55 ശതമാനം വർധന
text_fieldsന്യൂഡൽഹി: എസ്.ബി.ഐയുടെ അറ്റദായത്തിൽ 55 ശതമാനം വർധന. സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിലാണ് ലാഭം ഉയർന്നത്. കഴിഞ്ഞ വർഷത്തിന്റെ ഒന്നാം പാദവുമായി താരതമ്യം ചെയ്യുേമ്പാഴാണ് ലാഭത്തിൽ വർധനയുണ്ടായത്. 6504 കോടിയാണ് ഒന്നാം പാദ ലാഭം. കഴിഞ്ഞ വർഷം ഇത് 4,189.34 കോടിയായിരുന്ന കഴിഞ്ഞ വർഷത്തിലെ ഒന്നാം പാദലാഭം.
എസ്.ബി.ഐയുടെ ഓപ്പറേറ്റിങ് പ്രൊഫിറ്റിൽ അഞ്ച് ശതമാനം വർധനയുണ്ടായിട്ടുണ്ട്. 18,975 കോടിയാണ് എസ്.ബി.ഐയുടെ ഓപ്പറേറ്റിങ് പ്രൊഫിറ്റ്. കഴിഞ്ഞ വർഷം 18,061 കോടിയായിരുന്നു. പലിശയിൽ നിന്നുള്ള വരുമാനത്തിൽ 3.74 ശതമാനം വർധനയുണ്ടായി. ആകെ നിക്ഷേപത്തിൽ 8.82 ശതമാനമാണ് വർധന. ആഭ്യന്തര വായ്പയിലും 5.64 ശതമാനം വർധനയുണ്ടായിട്ടുണ്ട്.
കിട്ടാകടത്തിന്റെ തോതിലും കുറവുണ്ടായിട്ടുണ്ട്. എൻ.പി.എ 9,420 കോടിയിൽ നിന്ന് 5,029 കോടിയായാണ് കുറഞ്ഞത്. മികച്ച ലാഭമുണ്ടാവുമെന്ന പ്രവചനങ്ങളുണ്ടായതോടെ ബി.എസ്.ഇ.യിൽ എസ്.ബി.ഐ ഓഹരികൾക്ക് അഞ്ച് ശതമാനം നേട്ടമുണ്ടായി.

