എസ്​.ബി.​െഎയുടെ അറ്റാദായത്തിൽ വർധന

15:43 PM
11/08/2017
sbi

ന്യൂഡൽഹി: സാമ്പത്തിക വർഷത്തി​​െൻറ ഒന്നാം പാദത്തിൽ എസ്​.ബി.​െഎയുടെ അറ്റാദായത്തിൽ വൻ വർധന. 3,105.35 ​കോടിയാണ്​ എസ്​.ബി.​െഎയുടെ ഒന്നാം പാദത്തിലെ അറ്റാദായം. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 1,046 കോടിയായിരുന്നു ബാങ്കി​​െൻറ അറ്റാദായം.

അതേ സമയം, എസ്​.ബി.​െഎയുടെ കിട്ടാകടത്തിൽ വർധനയുണ്ടായിട്ടുണ്ട്​. 6.9 ശതമാനത്തിൽ നിന്ന്​ 9.97 ശതമാനമായാണ്​ വർധിച്ചിരിക്കുന്നത്​. ലാഭം വർധിച്ചുവെങ്കിലും എസ്​.ബി.​െഎയുടെ ഒാഹരി വില വിപണിയിൽ കുറഞ്ഞു.

കിട്ടാകടം വൻതോതിൽ വർധിക്കുന്നത്​ ബാങ്കി​​െൻറ സാമ്പത്തിക സ്ഥിതി സംബന്ധിച്ച്​ ആശങ്കയുയർത്തുന്നുണ്ട്​. കിട്ടാകടത്തിൽ ഭൂരിപക്ഷവും വൻകിട കോർപ്പറേറ്റ്​ കമ്പനികളുട സംഭാവനയാണ്​.

COMMENTS