Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightഎസ്​.ബി.ഐ പാസ്​ബുക്ക്...

എസ്​.ബി.ഐ പാസ്​ബുക്ക് ബാങ്ക് പതിച്ചു നൽകണം; മനുഷ്യാവകാശ കമീഷൻ വിശദീകരണം തേടി

text_fields
bookmark_border
sbi-passbook-printing
cancel

തിരുവനന്തപുരം: മുതിർന്ന പൗരൻമാർക്കും കമ്പ്യൂട്ടർ പരിജ്​ഞാനം കുറഞ്ഞവർക്കും സ്​റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്​.ബി.ഐ) യിലെ പാസ്​ബുക്ക് ബാങ്ക് ഉദ്യോഗസ്​ഥർ നേരിട്ട് പതിച്ചു നൽകണമെന്ന ആവശ്യത്തിൽ സംസ്​ഥാന മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്​റ്റിസ്​ ആൻറണി ഡൊമിനിക് എസ്​.ബി.ഐ ചീഫ് ജനറൽ മാനേജരിൽ നിന്നും വിശദീകരണം തേടി.

പാസ്​ ബുക്ക് സ്വയം പതിക്കാനുള്ള സംവിധാനം ബാങ്ക് ശാഖകളിൽ ഒരുക്കിയിട്ടുണ്ടെങ്കിലും പെൻഷൻകാർ ഉൾപ്പെടെയുള്ളവർക്ക് സ്വയം പാസ്​ബുക്ക് പതിക്കാൻ സാധിക്കാറില്ല. കമ്പ്യൂട്ടർ പരിജ്​ഞാനത്തി​​െൻറ കുറവാണ് കാരണം. എ.ടി.എം പ്രചാരത്തിലായതോടെ പാസ്​ ബുക്ക് പതിക്കേണ്ട സന്ദർഭങ്ങൾ പലവട്ടം വന്നുചേരാറുണ്ട്.

വ്യക്​തമായി മനസിലാക്കാതെ സ്വയം പാസ്​ബുക്ക് പതിച്ചാൽ ഓവർ പ്രിൻറിങ്​ സംഭവിക്കാൻ സാധ്യതയുണ്ട്. പാസ്​ബുക്ക് അപ്ഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരെ സമീപിക്കുമ്പോൾ ചിലരെങ്കിലും നിഷേധാത്മകമായ നിലപാട് സ്വീകരിക്കുന്നതായി മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹീം നൽകിയ പരാതിയിൽ പറയുന്നു. എല്ലാ എസ്​.ബി.ഐ ശാഖകളിലും പാസ്​ബുക്ക് പതിച്ച് നൽകാൻ ഒരുദ്യോഗസ്​ഥനെ നിയോഗിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sbimalayalam newspassbook printing machine
News Summary - sbi passbook printing machine -Business News
Next Story