Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്ബിഐ ഉപഭോക്താക്കളുടെ രേഖകൾ ഡാർക്ക് വെബിൽ; ചോർന്നത് 3897 പേരുടെ വ്യക്തിഗത വിവരങ്ങൾ

text_fields
bookmark_border
എസ്ബിഐ ഉപഭോക്താക്കളുടെ രേഖകൾ ഡാർക്ക് വെബിൽ; ചോർന്നത് 3897 പേരുടെ വ്യക്തിഗത വിവരങ്ങൾ
cancel

മുംബൈ: തങ്ങളുടെ 3897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നതായി സംശയിക്കുന്നുവെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ). രജിസ്റ്റർ ചെയ്ത ഫോൺ നമ്പറുകൾ, ജനനത്തീയതികൾ, ഇമെയിൽ ഐഡികൾ, വീട്ടുവിലാസങ്ങൾ തുടങ്ങിയ വിവരങ്ങളാണ് ചോർന്നതെന്നാണ് റിപ്പോർട്ട്.

സംഭവത്തിൽ നടപടി ആരംഭിച്ചിട്ടുണ്ടെന്നും ഈ വിവരച്ചോർച്ചയുടെ വ്യാപ്തിയും ഉറവിടവും അന്വേഷിക്കാൻ സ്വതന്ത്ര സൈബർ സുരക്ഷാ ഏജൻസിയെ നിയോഗിച്ചിട്ടുണ്ടെന്നും എസ്.ബി.ഐ അറിയിച്ചു. എങ്കിലും, ബാങ്കിന്റെ പ്രധാന പ്രവർത്തനങ്ങളെയോ സാമ്പത്തിക സ്ഥിതിയെയോ ഇത് ബാധിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

തങ്ങളുടെ ത്രെറ്റ് ഇന്റലിജൻസ് സർവീസ് പ്രൊവൈഡർ, ഡിഫൻസ് സൈബർ ഏജൻസി, സർവീസ് പ്രൊവൈഡർ, ഡിഫൻസ് സൈബർ ഏജൻസി, സി‌.ഇ‌.ആർ‌.ടി -ഇൻ എന്നിവയിൽ നിന്ന് ഡാർക്ക് വെബിൽ വിവരങ്ങൾ ചോർന്നതിനെ കുറിച്ച് ഒക്ടോബർ 16ന് മുന്നറിയിപ്പ് ലഭിച്ചതായി എസ്.ബി.ഐ പറഞ്ഞു. തുടർന്ന് ഡാർക്ക് വെബിൽ ലഭ്യമായ ഏകദേശം 3,75,000 റെക്കോർഡുകളുടെ പ്രാഥമിക പരിശോധനയിൽ വ്യക്തിഗത വിവരങ്ങൾ അടങ്ങിയ 3897 ഉപഭോക്തൃ റെക്കോർഡുകൾ തിരിച്ചറിയുകയായിരുന്നു.

ഉപഭോക്താക്കളുടെ പേരുകൾ, ലിംഗം, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകൾ, ജനനത്തീയതികൾ, ഇമെയിൽ വിലാസങ്ങൾ, റെസിഡൻഷ്യൽ വിലാസങ്ങൾ, ബ്രാഞ്ച്, സി.ഐ.എഫ് ഐഡന്റിഫയറുകൾ, ലീഡ് ഐഡികൾ, വായ്പകളുമായി ബന്ധപ്പെട്ട മെറ്റാഡാറ്റകൾ എന്നിവയാണ് ചോർന്ന വിവരങ്ങളിലുള്ളത്.

ചോർന്ന ഡാറ്റയുടെ ആധികാരികതയും പൂർണ്ണതയും സ്ഥാപിക്കാനും, ചോർച്ചയുടെ ഉറവിടവും വ്യാപ്തിയും നിർണ്ണയിക്കാനും, ഉപഭോക്താക്കൾക്കും ബാങ്കിനും ഉണ്ടാകുന്ന അപകടസാധ്യതകൾ വിലയിരുത്താനും വിശദമായ അന്വേഷണം ആവശ്യമാണെന്ന് എസ്.ബി.ഐ അറിയിച്ചു. അന്വേഷണത്തിനായി സി‌.ഇ‌.ആർ‌.ടി -ഇൻ പാനലിൽ അംഗമായ ഒരു സ്വതന്ത്ര സൈബർ സുരക്ഷാ ഏജൻസിയെ നിയോഗിച്ചിട്ടുണ്ട്.

അതേസമയം, വിവരങ്ങൾ ചോർന്നത് ബാങ്കിന്റെ പ്രധാന പ്രവർത്തനങ്ങളെയോ സാമ്പത്തിക പ്രകടനത്തെയോ ബിസിനസ് തുടർച്ചയെയോ ഈ സംഭവം കാര്യമായി ബാധിച്ചിട്ടില്ലെന്ന് എസ്.ബി.ഐ പറഞ്ഞു. "ബാങ്കിന്റെ പ്രധാന ബിസിനസ് പ്രവർത്തനങ്ങളെയോ സാമ്പത്തിക പ്രകടനത്തെയോ ബിസിനസ് തുടർച്ചയെയോ ഇത് കാര്യമായി ബാധിച്ചിട്ടില്ല. ബാങ്കിന്റെ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ സാധാരണഗതിയിൽ തുടരുന്നുണ്ട്," എസ്.ബി ഐ കൂട്ടിച്ചേർത്തു.

സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ബാധകമായ റെഗുലേറ്ററി ചട്ടങ്ങൾക്ക് അനുസൃതമായി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും എസ്.ബി.ഐ അറിയിച്ചു. വിശദമായ പരിശോധനകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - SBI flags dark web exposure of 3,897 customer records; names, mobile numbers, addresses among data leaked
Next Story