അനുബന്ധ ബാങ്കുകളുടെ ചെക്ക്​ ബുക്കി​െൻറ കാലാവധി എസ്​.ബി.​െഎ നീട്ടി

17:39 PM
12/10/2017

ന്യൂഡൽഹി: അനുബന്ധ ബാങ്കുകളുടെ ചെക്ക്​ ബുക്കി​​െൻറ കാലാവധി എസ്​.ബി.​െഎ നീട്ടി. ചെക്ക്​ബുക്കുകളുടെ കാലാവധി ഡിസംബർ 31 വരെ നീട്ടുന്നുവെന്നാണ്​ എസ്​.ബി.​െഎ അറിയിച്ചിരിക്കുന്നത്​. കഴിഞ്ഞ മാസം അനുബന്ധ ബാങ്കുകളിലെ ഉപഭോക്​താക്കളോട്​ എത്രയും പെ​െട്ടന്ന്​ പുതിയ ചെക്ക്​ ബുക്കുകൾ വാങ്ങാൻ എസ്​.ബി.​െഎ നിർദേശിച്ചിരുന്നു.

മൊബൈൽ, ഇൻറ​ർനെറ്റ്​ ബാങ്കിങുകളിലൂടെയും ശാഖകളിൽ നേരി​െട്ടത്തിയും പുതിയ ചെക്ക്​ബുക്കിന്​ അപേക്ഷിക്കാമെന്നാണള​​ എസ്​.ബി.​െഎ വ്യക്​തമാക്കിയിരിക്കുന്നത്​. ഡിസംബർ 31ന്​ മുമ്പ്​ തന്നെ പുതിയ ചെക്ക്​ ബുക്കുകൾക്ക്​ അപേക്ഷ നൽകണമെന്നും ബാങ്ക്​ അറിയിച്ചിട്ടുണ്ട്​. 

COMMENTS