വിവരങ്ങൾ ചോർന്നിട്ടില്ലെന്ന്​ എസ്​.ബി.​െഎ

22:11 PM
02/02/2019
sbi.jpg

തൃ​ശൂ​ർ: ഉ​പ​ഭോ​ക്താ​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ളൊ​ന്നും ബാ​ങ്കി​ൽ​നി​ന്ന്​ ചോ​ർ​ന്നി​ട്ടി​ല്ലെ​ന്ന്​ സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഒാ​ഫ്​ ഇ​ന്ത്യ​യു​ടെ വി​ശ​ദീ​ക​ര​ണം. മും​ബൈ​യി​ൽ ബാ​ങ്കി​​െൻറ ഒ​രു ഡാ​റ്റ സ​ർ​വ​ർ പാ​സ്​​വേ​ഡ്​ ഉ​പ​യോ​ഗി​ച്ച്​ സു​ര​ക്ഷി​ത​മാ​ക്കാ​തെ അ​നി​ശ്ചി​ത​കാ​ലം തു​റ​ന്നു കി​ട​ന്നു​വെ​ന്നും ല​ക്ഷ​ക്ക​ണ​ക്കി​ന്​ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​ക്കൗ​ണ്ട്​ വി​വ​ര​ങ്ങ​ളും മ​റ്റും ചോ​ർ​ന്നു​വെ​ന്ന്​ സം​ശ​യി​ക്കു​ന്ന​താ​യു​മു​ള്ള വാ​ർ​ത്ത​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ബാ​ങ്കി​​െൻറ വി​ശ​ദീ​ക​ര​ണം.

വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ൽ ഒ​രു വി​വ​ര​വും ചോ​ർ​ന്നി​ട്ടി​ല്ലെ​ന്ന്​ വ്യ​ക്ത​മാ​യ​താ​യി എ​സ്.​ബി.​െ​എ പ​റ​യു​ന്നു. മാ​ത്ര​മ​ല്ല, സ​ർ​വ​റു​ക​ൾ സു​ര​ക്ഷി​ത​മാ​ണെ​ന്ന്​ ഉ​റ​പ്പ്​ വ​രു​ത്തു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. ഉ​പ​ഭോ​ക്താ​ക്ക​ളെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളു​ടെ ര​ഹ​സ്യാ​ത്മ​ക​ത സൂ​ക്ഷി​ക്കു​ന്ന​ത്​ ബാ​ങ്ക്​ ഗൗ​ര​വ​മാ​യാ​ണ്​ കാ​ണു​ന്ന​തെ​ന്നും എ​സ്.​ബി.​െ​എ വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ട്.

ബി​സി​ന​സ്​ രം​ഗ​ത്തെ സാ​േ​ങ്ക​തി​ക​വി​ദ്യ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന  ‘ടെ​ക്​ ​ക്ര​ഞ്ച്​’ എ​ന്ന മാ​ധ്യ​മ സ്ഥാ​പ​ന​മാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം എ​സ്.​ബി.​െ​എ​യി​ലെ വി​വ​ര ചോ​ർ​ച്ച ക​ണ്ടെ​ത്തി​യ​ത്. ഇ​ത്​ ‘മാ​ധ്യ​മം’ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​രു​ന്നു.

Loading...
COMMENTS