മിനിമം ബാലൻസില്ല; ഉപഭോക്​താക്കളിൽ നിന്ന്​ എസ്​.ബി.​െഎ ​235 കോടി ഇൗടാക്കി

21:25 PM
19/08/2017

ന്യൂഡൽഹി: അക്കൗണ്ടുകളിൽ മിനിമം ബാലൻസ്​ സൂക്ഷിക്കാത്തതിന്​ ഉപഭോക്​താകളിൽ നിന്ന്​ എസ്​.ബി.​െഎ പിഴയായി ഇൗടാക്കിയത്​ 235 കോടി. ജൂൺ 30ന്​ അവസാനിച്ച സാമ്പത്തിക വർഷത്തി​​െൻറ ഒന്നാം പാദത്തിലാണ്​ മിനിമം ബാലൻസ്​ സൂക്ഷിക്കാത്ത അക്കൗണ്ടുകളിൽ നിന്ന്​ എസ്​.ബി.​െഎ ഇത്രയും തുക പിഴയായി ഇൗടാക്കിയത്​. വിവരാവകാശ രേഖയിലാണ്​ ബാങ്ക്​ ഇതുസംബന്ധിച്ച വിവരം പുറത്ത്​ വിട്ടത്​.

മുംബൈ സ്വദേശി നൽകിയ വിവരാവകാശ അപേക്ഷയിൽ 388 ലക്ഷം അക്കൗണ്ടുകളിൽ നിന്നായി 235 കോടി രൂപ പിഴയായി ഇൗടാക്കിയതായി എസ്​.ബി.​െഎ വ്യക്​തമാക്കുന്നു. എന്നാൽ, ഏതുതരം അക്കൗണ്ടുകളിൽ നിന്നാണ്​ പിഴയിടാക്കിയതെന്ന്​ ബാങ്ക്​ വ്യക്​തമാക്കിയിട്ടില്ല.

അതേ സമയം, ബാങ്കുകളിൽ കിട്ടാകടം വർധിക്കുന്നത്​ സമ്പദ്​വ്യവസ്ഥക്ക്​ ശുഭസൂചനയല്ലെന്ന അഭിപ്രായവുമായി ആർ.ബി.​െഎ ഗവർണർ ഉൗർജിത്​ പ​േട്ടൽ രംഗത്തെത്തി. കിട്ടാക്കടം തിരിച്ച്​ പിടിക്കാൻ കർശന നടപടികൾ ആവശ്യമാണെന്ന്​ മുംബൈയിലെ സെമിനാറിൽ സംസാരിക്കവെ ഉൗർജിത്​ പ​േട്ടൽ പറഞ്ഞു. എന്നാൽ നിലവിലുള്ള നിയമങ്ങളാണ്​ കള്ളപ്പണം തിരിച്ച്​ പിടിക്കുന്നതിന്​ തടസമെന്ന നിലപാടിലാണ്​ ധനമന്ത്രി അരുൺ ജെയ്​റ്റ്​ലി.

COMMENTS