മിനിമം ബാലൻസില്ല; എസ്​.ബി.​െഎ 41.2 ലക്ഷം അക്കൗണ്ടുകൾ ​ക്ലോസ്​ ചെയ്​തു

19:08 PM
14/03/2018

ന്യൂഡൽഹി: മിനിമം ബാലൻസില്ലാത്തതി​​​െൻറ പേരിൽ എസ്​.ബി.​െഎ 41.2 ലക്ഷം അക്കൗണ്ടുകൾ ​​​ഇല്ലാതാക്കി​. സാമ്പത്തിക വർഷത്തിലെ ഏപ്രിൽ മുതൽ ജനുവരി വരെയുള്ള കാലയളവിലാണ്​ അക്കൗണ്ടുകൾ ​ക്ലോസ്​ ചെയ്​തിരിക്കുന്നത്​. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിലാണ്​ എസ്​.ബി.​െഎ ഇക്കാര്യം വ്യക്​തമാക്കിയിരിക്കുന്നത്​.

മധ്യപ്രദേശ്​ സ്വദേശിയായ ചന്ദ്ര​ശേഖർ ഗൗഡാണ്​ ഇതുസംബന്ധിച്ച വിവരാവകാശ അപേക്ഷ സമർപ്പിച്ചത്​. ഇതിലാണ്​ എസ്​.ബി.​െഎ മറുപടി നൽകിയത്​​. 41 കോടി അക്കൗണ്ടുകളാണ്​ എസ്​.ബി.​െഎക്ക്​ ഇന്ത്യയിലുള്ളത്​. ഇതിൽ 16 കോടി അക്കൗണ്ടുകളും പ്രധാൻമന്ത്രി ജൻധൻ യോജനക്ക്​ കീഴിൽ വര​ുന്നതാണ്​. ഇത്തരം അക്കൗണ്ടുകളിൽ മിനിമം ബാലൻസ്​ നിർബന്ധമില്ല.

അതേ സമയം, മിനിമം ബാലൻസ്​ എസ്​.ബി.​െഎ 75 ശതമാനം കുറച്ചു. മെട്രോ നഗര ബ്രാഞ്ചുകളിൽ മിനിമം ബാലൻസില്ലെങ്കിൽ ഇൗടാക്കുന്ന പിഴ 50 രൂപയിൽ നിന്ന്​ 15 രൂപയാക്കി കുറച്ചിരുന്നു. ഗ്രാമീണ ബ്രാഞ്ചുകളിലെ തുക 40 നിന്ന്​ യഥാക്രമം 12,10 രൂപയാക്കി മാറ്റിയിരുന്നു.
 

Loading...
COMMENTS