എ.ടി.എമ്മിലൂടെ പിൻവലിക്കാവുന്ന തുക എസ്​.ബി.​െഎ പകുതിയാക്കി

00:25 AM
30/09/2018
SBI ATM

തൃ​ശൂ​ർ: സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഒാ​ഫ്​ ഇ​ന്ത്യ  എ.​ടി.​എ​മ്മി​ൽ നി​ന്ന്​ ഒ​രു ത​വ​ണ പി​ൻ​വ​ലി​ക്കാ​വു​ന്ന തു​ക പ​കു​തി​യാ​ക്കി. നി​ല​വി​ൽ 40,000 രൂ​പ പി​ൻ​വ​ലി​ക്കാ​മെ​ന്ന​ത്​ 20,000 ആ​യാ​ണ്​ കു​റ​ക്കു​ന്ന​ത്. ഒ​ക്​​ടോ​ബ​ർ 31ന്​ ​ഇ​ത്​ നി​ല​വി​ൽ വ​രു​മെ​ന്ന്​ എ​സ്.​ബി.​െ​എ സ​ർ​ക്കു​ല​ർ ഇ​റ​ക്കി. ക്ലാ​സി​ക്, മെ​സ്​​ട്രോ കാ​ർ​ഡു​കാ​ർ​ക്കാ​ണ്​ നി​യ​ന്ത്ര​ണം. പ്ലാ​റ്റി​നം, ഗോ​ൾ​ഡ്​ കാ​ർ​ഡു​ക​ളെ​ക്കു​റി​ച്ച്​ സ​ർ​ക്കു​ല​റി​ൽ പ​രാ​മ​ർ​ശ​മി​ല്ല.

ഡി​ജി​റ്റ​ൽ ഇ​ട​പാ​ട്​ പ​ര​മാ​വ​ധി പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും എ.​ടി.​എം  ത​ട്ടി​പ്പു​ക​ളു​ടെ വ്യാ​പ്​​തി കു​റ​ക്കാ​നു​മാ​ണ്​ പ​രി​ഷ്​​കാ​ര​മെ​ന്നാ​ണ്​ വി​ശ​ദീ​ക​ര​ണം. എ​സ്.​ബി.​െ​എ എ.​ടി.​എം കാ​ർ​ഡു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും ക്ലാ​സി​ക്, മെ​സ്​​ട്രോ എ​ന്നി​വ​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ നി​യ​ന്ത്ര​ണം വ​ലി​യൊ​രു വി​ഭാ​ഗം ഇ​ട​പാ​ടു​കാ​െ​ര  ബാ​ധി​ക്കും.

ദി​വ​സേ​ന 40,000 രൂ​പ പി​ൻ​വ​ലി​ക്കാ​മെ​ന്ന​ത്​ ഉ​പ​ഭോ​ക്താ​ക്ക​ളെ ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ​ക്ക്​ പ്രേ​രി​പ്പി​ക്കാ​ത്ത സാ​ഹ​ച​ര്യം സൃ​ഷ്​​ടി​ക്കു​ന്നു​ണ്ട്. ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ പ്ര​തീ​ക്ഷി​ച്ച തോ​തി​ൽ ഉ​യ​രാ​ത്ത​തി​ന്​ ഒ​രു കാ​ര​ണം ഇ​താ​ണ്. എ.​ടി.​എം വ​ഴി ത​ട്ടി​പ്പ്​ നി​യ​ന്ത്രി​ക്കാ​നും ത​ട​യാ​നും മ​റ്റ്​ ന​ട​പ​ടി​ക​ൾ വേ​ണ്ടി വ​രു​മെ​ങ്കി​ലും ന​ഷ്​​ട​പ്പെ​ടു​ന്ന പ​ണ​ത്തി​​െൻറ അ​ള​വ്​ കു​റ​ക്കാ​ൻ പി​ൻ​വ​ലി​ക്ക​ൽ പ​രി​ധി കു​റ​ക്കു​ന്ന​തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നും എ​സ്.​ബി.​െ​എ അ​വ​കാ​ശ​പ്പെ​ടു​ന്നു.​

എ.​ടി.​എ​മ്മു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ ഒ​രു മാ​സം മു​മ്പ്​ അ​റി​യി​ക്ക​ണ​മെ​ന്ന പു​തി​യ തീ​രു​മാ​ന​വും എ​സ്.​ബി.​െ​എ കൈ​ക്കൊ​ണ്ടി​ട്ടു​ണ്ട്. അ​തി​​െൻറ ഭാ​ഗ​മാ​യാ​ണ് അ​ടു​ത്ത​മാ​സം 31ന്​ ​പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന കാ​ര്യം ഇ​പ്പോ​ൾ​ത​ന്നെ അ​റി​യി​ച്ച​ത്. നി​ല​വി​ൽ, മാ​സ​ത്തി​ൽ സൗ​ജ​ന്യ​മാ​യി അ​ഞ്ച്​ എ.​ടി.​എം ഇ​ട​പാ​ടു​ക​ളാ​ണ്​ എ​സ്.​ബി.​െ​എ അ​നു​വ​ദി​ക്കു​ന്ന​ത്. കൂ​ടി​യാ​ൽ സേ​വ​ന നി​ര​ക്ക്​ ന​ൽ​ക​ണം. പി​ൻ​വ​ലി​ക്ക​ൽ പ​രി​ധി കു​റ​ക്കു​ന്ന​തി​ലൂ​ടെ ഭൂ​രി​ഭാ​ഗം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും കൂ​ടു​ത​ൽ ത​വ​ണ എ.​ടി.​എം സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​േ​​ത്ത​ണ്ടി​യും സേ​വ​ന നി​ര​ക്ക്​ ന​ൽ​കേ​ണ്ടി​യും വ​രും.

Loading...
COMMENTS