പലിശ നിരക്കിലും പ്രൊസസിങ് ചാർജിലും മാറ്റവുമായി എസ്.ബി.ഐ
text_fieldsമുംബൈ: പലിശ നിരക്കുകളിലും പ്രൊസസിങ് ചാർജിലും മാറ്റം വരുത്തി എസ്.ബി.ഐ. 75ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചാണ് നിരക്കുകളിൽ എസ്.ബി.ഐ മാറ്റം വരുത്തിയിരിക്കുന്നത്. വാഹന വായ്പയുടെ പ്രൊസസിങ് ഫീ ബാങ്ക് ഒഴിവാക്കി. ഒാൺറോഡ് വിലയുടെ 90 ശതമാനവും വായ്പ ലഭിക്കുമെന്നും എസ്.ബി.ഐ അറിയിച്ചു.
യോനോ ആപിലൂടെയുള്ള വാഹന വായ്പകൾക്ക് പ്രത്യേക പലിശയിളവും എസ്.ബി.ഐ നൽകും. 25 ബേസിക് പോയിന്റിന്റെ കുറവാകും വായ്പ പലിശയിൽ വരുത്തുക. യോനോ ഉപയോക്താക്കൾക്ക് 7.5 ശതമാനത്തിൽ വായ്പ ലഭ്യമാക്കും.സ്വർണപണയ വായ്പയുടെ പലിശയിൽ 75 ബേസിക് പോയിന്റിന്റെ കുറവ് വരുത്തിയിട്ടുണ്ട്. 7.5 ശതമാനമാണ് സ്വർണപണയ വായ്പയുടെ പലിശ.
ഇതിന് പുറമേ സ്വർണപണയ വായ്പകളുടെ പ്രൊസസിങ് ഫീസും ഒഴിവാക്കിയിട്ടുണ്ട്. നേരത്തെ ഭവനവായ്പകൾക്കുള്ള പലിശനിരക്കിലും എസ്.ബി.ഐ ഇളവ് നൽകിയിരുന്നു. ആഗസ്റ്റ് 31 വരെയായിരുന്നു ഇളവ്.

