പണംപോകണ്ടെങ്കിൽ കളംമാറ്റി ചവിട്ടിക്കോളൂ

  • എസ്​.ബി.​െഎയാണ്​ മിനിമം ബാലൻസ്​  സൂക്ഷിക്കാൻ കഴിയില്ലെങ്കിൽ അക്കൗണ്ടി​െൻറ സ്വഭാവം മാറ്റാൻ ഉപദേശിക്കുന്നത്

09:59 AM
13/08/2018

അക്കൗണ്ടിൽ സൂക്ഷിക്കാൻ വേണ്ടത്ര പണമില്ലാത്തവർ കളം മാറ്റിച്ചവിട്ടലാണ്​ നല്ലതെന്നാണ്​ ഉപദേശം. ഉപദേശിക്കുന്നത്​ മറ്റാരുമല്ല;  രാജ്യത്തെ ഏറ്റവും വലിയ ദേശീയ ബാങ്ക്​. 
എസ്​.ബി.​െഎയാണ്​ ഉപഭോക്താക്കളോട്​ സേവിങ്​​സ്​ ബാങ്ക്​ അക്കൗണ്ടിൽ മിനിമം ബാലൻസ്​  സൂക്ഷിക്കാൻ കഴിയില്ലെങ്കിൽ അക്കൗണ്ടി​​െൻറ സ്വഭാവം മാറ്റാൻ ഉപദേശിക്കുന്നത്. മിനിമം ബാലൻസ്​ സൂക്ഷിച്ചില്ലെങ്കിൽ ഇൗടാക്കുന്ന  പിഴയുടെ കാര്യത്തിൽ വിട്ടുവീഴ്​ചക്കില്ലെന്ന്​ വ്യംഗ്യം.  മെട്രോ നഗരങ്ങളിൽ മിനിമം ബാലൻസ്​ 3000 രൂപയും സെമി മെട്രോ, അർബൻ നഗരങ്ങളിലെ അക്കൗണ്ടുകളിൽ മിനിമം ബാലൻസ്​ 2000  രൂപയും ഗ്രാമീണ മേഖലകളിലെ അക്കൗണ്ടുകളിൽ 1000 രൂപയും മിനിമം ബാലൻസ്​ വേണമെന്നാണ്​ ചട്ടം. അത്​ പാലിക്കാൻ  കഴിയാത്തവരിൽനിന്ന്​ പിഴയീടാക്കിയ വകയിൽ 2400 കോടി രൂപയാണ്​ എസ്​.ബി.​െഎക്ക്​ മാത്രം കിട്ടിയതെന്നാണ്​ കണക്ക്​. മൊത്തം  ബാങ്കുകൾക്ക്​ ലഭിച്ചത്​ 11500 കോടി രൂപയും. 

അഞ്ച്​ സ്​റ്റേറ്റ്​ ബാങ്കുകൾകൂടി കഴിഞ്ഞ വർഷം ലയിച്ചതോടെ, എസ്​.ബി.​െഎയിലെ സേവിങ്​​സ്​ ബാങ്ക്​ അക്കൗണ്ടുകളുടെ എണ്ണം 42.5 കോടി കവിഞ്ഞിരിക്കുകയാണ്​. ഇതിൽ 60 ശതമാനത്തിന്​ മാത്രമാണ്​ മിനിമം ബാലൻസ്​ അക്കൗണ്ട്​ നിബന്ധന ബാധകമായത്​.  പെൻഷൻ അക്കൗണ്ടുകൾ, പ്രായപൂർത്തിയാവാത്തവരുടെ പേരിൽ തുടങ്ങിയ അക്കൗണ്ടുകൾ, സാമൂഹിക ക്ഷേമ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള അക്കൗണ്ടുകൾ തുടങ്ങിയ​വയെ എല്ലാം മിനിമം ബാലൻസ്​ നിബന്ധനയിൽനിന്ന്​ ഒഴിവാക്കിയിട്ടുണ്ട്​.

ശേഷിച്ച സേവിങ്​സ്​ ബാങ്ക്​ അക്കൗണ്ടുകളിൽ മിനിമം ബാലൻസ്​ സൂക്ഷിക്കാൻ താൽപര്യമില്ലാത്തവർ ബേസിക്​ സേവിങ്​​ ബാങ്ക്​ ​െ​​ഡപ്പോസിറ്റ്​ (ബി.എസ്​.ബി.ഡി) അക്കൗണ്ടിലേക്ക്​ മാറുന്നതാകും ഉചിതമെന്നാണ്​ നിർദ്ദേശം. മിനിമം ബാലൻസ്​ പാലിക്കാത്തവരിൽനിന്ന്​  ഇൗടാക്കുന്ന പിഴയിൽ കുറവ്​ വരുത്താനും സാധ്യതയില്ല. 

നിലവിൽ ഇൗടാക്കുന്ന പിഴ ബാങ്കിങ്​​ രംഗത്തെതന്നെ ഏറ്റവും കുറഞ്ഞ  പിഴയാണ്​ എന്നാണ്​ ഇതിനുള്ള ന്യായീകരണം. നേര​േത്ത നിശ്ചയിച്ചിരുന്ന പിഴ തുകയിൽ കഴിഞ്ഞ ഏപ്രിലിൽ കാര്യമായ ഇളവുവരുത്തിയിരുന്നു. ഉപഭോക്താക്കളിൽനിന്നുള്ള അഭിപ്രായം മാനിച്ചാണ്​ ഇതെന്നും  ബാങ്ക്​ വിശദീകരിച്ചിരുന്നു. 

‘ബേസികി’ലേക്ക്​ മാറാൻ
മിനിമം ബാലന്‍സ് നിബന്ധന ബാധകമല്ലാത്ത ബേസിക് സേവിങ്‌സ് ബാങ്ക് ഡെപ്പോസിറ്റ് (ബി.എസ്​. ബി.ഡി) അക്കൗണ്ട് തുടങ്ങാൻ  ബാങ്ക്​ നിർദേശിക്കുന്ന തിരിച്ചറിയൽ രേഖകൾ (കെ.വൈ.സി) നൽകിയാൽ മതിയാകും. മിനിമം ബാലൻസ്​ നിബന്ധന ബാധകമല്ലെന്ന്​ മാത്രമല്ല, അക്കൗണ്ടിൽ സൂക്ഷിക്കാവുന്ന ഉയർന്ന തുകക്ക്​ പരിധിയുമില്ല. വ്യക്തികൾക്ക്​ ഒറ്റക്കോ ​േജായൻറ്​  അക്കൗണ്ടായോ തുടങ്ങാം. അക്കൗണ്ട് തുറക്കുമ്പോള്‍ എ.ടി.എം കം ഡെബിറ്റ്​ കാർഡായ  റൂപേ കാര്‍ഡ്  സൗജന്യമായി ലഭിക്കും. ഇതിന്​  വാര്‍ഷിക ഫീസ് ഇല്ല.

നെഫ്റ്റ്, ആർ.ടി.ജി.എസ് എന്നീ ഇലക്ടോണിക് പേമ​െൻറ്​ സംവിധാനങ്ങള്‍ വഴിയുള്ള ഇടപാടുകളും  സൗജന്യമാണ്. പക്ഷേ, എ.ടി.എം ഉപയോഗിച്ചും അല്ലാതെയും മാസത്തില്‍ നാലു പ്രാവശ്യം മാത്രമേ പണം പിന്‍വലിക്കാന്‍ സാധിക്കൂ. ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കുന്നതിനും ആവശ്യമില്ലാത്ത അക്കൗണ്ടുകൾ  അവസാനിപ്പിക്കുന്നതിനും ചാര്‍ജ് ഈടാക്കില്ല. ബി.എസ്​.ബി.ഡി അക്കൗണ്ട് തുറക്കുന്നയാള്‍ക്ക് അതേ ബാങ്കില്‍ മറ്റൊരു സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉണ്ടാകരുത്​.

നിലവിൽ സേവിങ്‌സ് അക്കൗണ്ട് ഉണ്ടെങ്കില്‍, ബി.എസ്​.ബി.ഡി അക്കൗണ്ട് തുറന്ന് 30 ദിവസത്തിനുള്ളില്‍ സേവിങ്‌സ് അക്കൗണ്ട് ക്ലോസ് ചെയ്യണം. ഒരു ബാങ്കില്‍ ഒന്നിലധികം ബി.എസ്​.ബി.ഡി അക്കൗണ്ട്​ തുറക്കാനും പാടില്ല. അതേസമയം, ടേം -ഫിക്‌സഡ് ഡെപ്പോസിറ്റ്, റെക്കറിങ്​ ഡെപ്പോസിറ്റ് എന്നിവ തുടങ്ങാന്‍ തടസ്സമൊന്നുമില്ല. കേന്ദ്ര-സംസ്​ഥാന സർക്കാറുകളുടെ ചെക്ക്​ വഴിയുള്ള  നിക്ഷേപത്തിനും ചാർജ്​ ഇൗടാക്കില്ല.

Loading...
COMMENTS