Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightഉടമസ്ഥരില്ലാതെ...

ഉടമസ്ഥരില്ലാതെ രാജ്യത്തെ ബാങ്കുകളിൽ 11,300 കോടി

text_fields
bookmark_border
operation blade
cancel

ന്യൂഡൽഹി: ഉടമസ്ഥരില്ലാതെ രാജ്യത്തെ ബാങ്കുകളിലുള്ളത്​ 11,302 കോടി രൂപ. മൂന്ന്​ കോടി അക്കൗണ്ടുകളിലായി 64 ബാങ്കുകളിലാണ്​ ഇത്രയും തുക ഉടമസ്ഥരില്ലാതെ കിടക്കുന്നത്​. ഇൗ അക്കൗണ്ടുകളിലെ തുകക്ക്​ അവകാശവാദം ഉന്നയിച്ച്​ ആരും ഇതുവരെ രംഗത്തെത്തിയിട്ടില്ല. റിസർവ്​ ബാങ്കാണ്​ ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്ത്​ വിട്ടത്​.

ഏറ്റവും കൂടുതൽ തുക ഉടമസ്ഥരില്ലാതെ കിടക്കുന്നത്​ സ്​റ്റേറ്റ്​ ബാങ്ക്​ ഒാഫ്​ ഇന്ത്യയിലാണ്​. 1,262 കോടി രൂപയാണ്​ ബാങ്കിലുള്ളത്​. പി.എൻ.ബി ബാങ്കിലെ 1,250 കോടി രൂപക്കും ഉടമസ്ഥരില്ല. മറ്റ്​ പൊതുമേഖല ബാങ്കുകളിലായി 7040 കോടിയുടെ നിക്ഷേപവും ഉടമസ്ഥരില്ലാതെ കിടക്കുകയാണ്​.

ആക്​സിസ്​, ഡി.സി.ബി, എച്ച്​.ഡി.എഫ്​.സി, ​െഎ.സി.​െഎ.സി.​െഎ, ഇൻഡസ്​ലാൻഡ്​, കൊട്ടക്​ മഹീന്ദ്ര, ​യെസ്​ ബാങ്ക്​ തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങളിലായി 824 കോടിയുടെ നിക്ഷേപവും ഇത്തരത്തിലുണ്ട്​​. മറ്റ്​ സ്വകാര്യ ബാങ്കുകളിലായി 592 കോടിയാണ്​ നിക്ഷേപം. സ്വകാര്യ ബാങ്കുകളിലെ ആകെ ഉടമസ്ഥരില്ലാതെയുള്ള ആകെ നിക്ഷേപം 1,416 കോടിയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nationalised banksmalayalam newsUnclaimed cashIndia banks
News Summary - Rs 11,300 crore lying unclaimed with 64 banks, shows RBI data-india news
Next Story