Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightനിരക്കുകളിൽ മാറ്റം...

നിരക്കുകളിൽ മാറ്റം വരുത്താതെ ആർ.ബി.ഐ; സമ്പദ്​വ്യവസ്ഥ മെച്ചപ്പെട്ട അവസ്ഥയിലെന്ന്​ ഗവർണർ

text_fields
bookmark_border
നിരക്കുകളിൽ മാറ്റം വരുത്താതെ ആർ.ബി.ഐ; സമ്പദ്​വ്യവസ്ഥ മെച്ചപ്പെട്ട അവസ്ഥയിലെന്ന്​ ഗവർണർ
cancel

ന്യൂഡൽഹി: റിപ്പോ, റിവേഴ്​സ്​ റിപ്പോ നിരക്കുകളിൽ മാറ്റം വരുത്താതെ ആർ.ബി.ഐ പുതിയ പണനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക്​ നാല്​ ശതമാനത്തിൽ തുടരുമെന്ന്​ ആർ.ബി.ഐ അറിയിച്ചു.

3.35 ശതമാനമായിരിക്കും റിവേഴ്​സ്​ റിപ്പോ നിരക്ക്​. കഴിഞ്ഞ വർഷം ജൂണുമായി താരതമ്യം ചെയ്യു​േമ്പാൾ ഇന്ത്യൻ സമ്പദ്​വ്യവസ്ഥ മെച്ചപ്പെട്ട അവസ്ഥയിലാണെന്ന്​ ആർ.ബി.ഐ ഗവർണർ ശക്​തികാന്ത ദാസ്​ പറഞ്ഞു. ഉപഭോക്​തൃ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം അടുത്ത സാമ്പത്തിക വർഷത്തിന്‍റെ ആദ്യപാദത്തിൽ 5.1 ശതമാനമായിരിക്കും. ഈ സാമ്പത്തിക വർഷത്തിന്‍റെ അവസാനപാദത്തിൽ 5.8 ശതമാനമുള്ള പണപ്പെരുപ്പമാണ്​ അടുത്ത സാമ്പത്തിക വർഷത്തിന്‍റെ ആദ്യപാദത്തിൽ തന്നെ കുറയുക.

മെയ്​ മാസത്തിൽ പണപ്പെരുപ്പം ഉയർന്നത്​ അപ്രതീക്ഷിതമായിരുന്നു. കോവിഡിനെ തുടർന്ന്​ പ്രതിസന്ധിയിലായ സമ്പദ്​വ്യവസ്ഥക്ക്​ പിന്തുണ നൽകുക എന്ന ലക്ഷ്യം കൂടി മുൻനിർത്തിയാണ്​ വായ്​പനയത്തിൽ തൽസ്ഥിതി തുടരാൻ ആർ.ബി.ഐ തീരുമാനിച്ചത്​. വായ്​പഅവലോകന സമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും പണനയത്തിൽ തൽസ്ഥിതി തുടരുന്നതിനെ അനുകൂലിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rbi
News Summary - RBI ups CPI inflation estimate for FY22 to 5.7% from 5.1%
Next Story