Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightനിരക്കുകളിൽ...

നിരക്കുകളിൽ മാറ്റമില്ല; റിപ്പോ 5.15 ശതമാനം തന്നെ

text_fields
bookmark_border
rbi-23
cancel

മും​ബൈ: സാ​മ്പ​ത്തി​ക വ​ള​ർ​ച്ച കു​ത്ത​നെ കു​റ​ച്ച്​ റി​സ​ർ​വ്​ ബാ​ങ്ക്​ ഓ​ഫ്​ ഇ​ന്ത്യ (ആ​ർ.​ബി.​ഐ). ​നേ​ര​ത്തേ ക​ണ​ക്കാ​ക്കി​യി​രു​ന്ന 6.1 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന്​ അ​ഞ്ച്​ ശ​ത​മാ​ന​ത്തി​ലേ​ക്ക്​ വ​ള​ർ​ച്ച ഇ​ടി​യു​മെ​ന്ന്​ ആ​ർ.​ബി.​ഐ​യു​ടെ ധ​ന​ന​യ അ​വ​ലോ​ക​നം വ്യ​ക്ത​മാ​ക്കു​ന്നു.

ക​യ​റ്റു​മ​തി​യി​ലെ കു​റ​വും ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലെ മാ​ന്ദ്യ​വു​മാ​ണ് കാ​ര​ണം. ന​ട​പ്പു​സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​​െൻറ ര​ണ്ടാം പാ​ദ​ത്തി​ൽ വ​ള​ർ​ച്ച 4.5 ശ​ത​മാ​ന​ത്തി​ലേ​ക്ക്​ ഇ​ടി​ഞ്ഞ​താ​യി സ​ർ​ക്കാ​ർ ക​ണ​ക്കു​ക​ൾ നേ​ര​േ​ത്ത വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കഴിഞ്ഞ ആറുവർഷത്തെ ഏറ്റവും കുറഞ്ഞ വളർച്ചനിരക്കായിരുന്നു ഇത്​. ഇ​തി​നു പി​ന്നാ​ലെ​യാ​ണ്​ ആ​ർ.​ബി.​ഐ​യു​ടെ വി​ല​യി​രു​ത്ത​ൽ വ​രു​ന്ന​ത്. ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം 4.9-5.5 ശ​ത​മാ​നം, 2020-21ൽ 5.9-6.3 ​ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​യി​രി​ക്കും വ​ള​ർ​ച്ച​യെ​ന്നും ആ​ർ.​ബി.​ഐ പ്ര​വ​ചി​ക്കു​ന്നു.

അ​തേ​സ​മ​യം, പ​ണ​പ്പെ​രു​പ്പം പ​രി​ധി വി​ടു​ന്ന​തും വ​ള​ർ​ച്ച ഇ​ടി​യു​ന്ന​തും ക​ണ​ക്കി​ലെ​ടു​ത്ത്​ വാ​യ്​​പ പ​ലി​ശ നി​ര​ക്കു​ക​ളി​ൽ ആ​ർ.​ബി.​ഐ മാ​റ്റം വ​രു​ത്തി​യി​ല്ല. റി​​പോ (ആ​ർ.​ബി.​ഐ വാ​ണി​ജ്യ ബാ​ങ്കു​ക​ൾ​ക്ക്​ ന​ൽ​കു​ന്ന ഹ്ര​സ്വ​കാ​ല വാ​യ്​​പ​യു​ടെ പ​ലി​ശ നി​ര​ക്ക്) നി​ല​വി​ലെ 5.15 ശ​ത​മാ​ന​ത്തി​ലും റി​വേ​ഴ്​​സ്​ റി​പോ (വാ​ണി​ജ്യ ബാ​ങ്കു​ക​ൾ ആ​ർ.​ബി.​ഐ​യി​ൽ സൂ​ക്ഷി​ക്കു​ന്ന നി​ക്ഷേ​പ​ത്തി​​െൻറ പ​ലി​ശ നി​ര​ക്ക്) നി​ല​വി​ലെ 4.90 ശ​ത​മാ​ന​ത്തി​ലും തു​ട​രു​ം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsrepo ratemalayalam newsRBI money policyReverse rate
News Summary - RBI Unchanged Reverse, Repo Rate -Business News
Next Story