2000 രൂപയുടെ അച്ചടി നിർത്തി

23:16 PM
14/10/2019
2000-rupees

ന്യൂ​ഡ​ൽ​ഹി: 2000 രൂ​പ ക​റ​ൻ​സി​യു​ടെ അ​ച്ച​ടി റി​സ​ർ​വ്​ ബാ​ങ്ക്​ ഒാ​ഫ്​ ഇ​ന്ത്യ (ആ​ർ.​ബി.​െ​എ) നി​ർ​ത്തി​വെ​ച്ചു. ന​ട​പ്പു സാ​മ്പ​ത്തി​ക വ​ർ​ഷം 2000​ത്തി​​െൻറ ഒ​രു നോ​ട്ട്​ പോ​ലും അ​ച്ച​ടി​ച്ചി​ട്ടി​ല്ലെ​ന്ന്​ വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ന​ൽ​കി​യ അ​പേ​ക്ഷ​യി​ൽ ആ​ർ.​ബി.​െ​എ മ​റു​പ​ടി ന​ൽ​കി. 

പ്ര​ചാ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന 500, 1000 ക​റ​ൻ​സി നോ​ട്ടു​ക​ൾ 2016 ന​വം​ബ​റി​ലാ​ണ്​​ നോ​ട്ടു​നി​രോ​ധ​ന​ത്തി​​​​െൻറ ഭാ​ഗ​മാ​യി പി​ൻ​വ​ലി​ച്ച്​ പു​തി​യ 500, 2000 നോ​ട്ടു​ക​ൾ പു​റ​ത്തി​റ​ക്കി​യ​ത്. 2016-17 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 3,542.991 ദ​ശ​ല​ക്ഷം, 2017-18 വ​ർ​ഷ​ത്തി​ൽ 111.507 ദ​ശ​ല​ക്ഷം ​2000​ത്തി​​െൻറ ക​റ​ൻ​സി ആ​ർ.​ബി.​െ​എ അ​ച്ച​ടി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം ഇ​ത്​ 46.690 ദ​ശ​ല​ക്ഷ​മാ​ക്കി കു​റ​ച്ചു. ന​ട​പ്പു സാ​മ്പ​ത്തി​ക വ​ർ​ഷം 2000 ക​റ​ൻ​സി നോ​ട്ടി​​​െൻറ ഒ​ന്നു​പോ​ലും അ​ച്ച​ടി​ച്ചി​ട്ടി​ല്ലെ​ന്നും ആ​ർ.​ബി.​െ​എ ന​ൽ​കി​യ മ​റു​പ​ടി​യി​ൽ പ​റ​യു​ന്നു. 

എ.​ടി.​എം യ​ന്ത്ര​ങ്ങ​ളി​ൽ 2000 രൂ​പ നോ​ട്ടു​ക​ൾ കു​റ​ഞ്ഞു​വ​രു​ന്ന​ത്​ ​​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ വി​വ​രാ​വ​കാ​ശ ​പ്ര​കാ​രം അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. നോ​ട്ടു​പൂ​ഴ്​​ത്തി​വെ​ക്ക​ൽ ത​ട​യു​ന്ന​തി​നു​​വേ​ണ്ടി​യെ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ അ​ച്ച​ടി നി​ർ​ത്തി​വെ​ച്ച​ത്. അ​തേ​സ​മ​യം, 2000 രൂ​പ​യു​ടെ നോ​ട്ടു നി​രോ​ധി​ച്ച​താ​യി സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ വാ​ർ​ത്ത ​​വ്യാ​പ​ക​മാ​യി പ​ങ്കു​വെ​ക്ക​പ്പെ​ടു​ന്നു​ണ്ട്. 

 

Loading...
COMMENTS