Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എസ്.ബി.ഐക്ക് രണ്ട് കോടി പിഴ
text_fieldsbookmark_border
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐക്ക് രണ്ട് കോടി രൂപ പിഴചുമത്തി ആർ.ബി.ഐ. കേന്ദ്രബാങ്കിന്റെ നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് പിഴശിക്ഷ. കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങിയത്.
എസ്.ബി.ഐ ജീവനക്കാർക്ക് കമീഷൻ നൽകിയതുമായി ബന്ധപ്പെട്ട് ആർ.ബി.ഐ നിർദേശങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ചാണ് ആർ.ബി.ഐയുടെ പിഴശിക്ഷ. നേരത്തെ പിഴ ചുമത്താതിരിക്കുന്നതിന് കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് ആർ.ബി.ഐ എസ്.ബി.ഐക്ക് നോട്ടീസയക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തിലെ മറുപടി തൃപ്തികരമല്ലാത്തതിലാണ് ആർ.ബി.ഐയുടെ നടപടി.
Next Story

