‘നെഫ്​റ്റ്’​, ആർ.ടി.ജി.എസ്​ സേവന നിരക്കുകൾ ആർ.ബി.ഐ പിൻവലിച്ചു

  • എ.ടി.എം സേവന നിരക്കുകൾ പരിശോധിക്കും

18:22 PM
06/06/2019
rbi

തൃശൂർ: ഉപഭോക്തൃ സൗഹൃദ നീക്കത്തി​​െൻറ ഭാഗമായി ബാങ്ക്​ ഇടപാട്​ നടത്തുന്നവരുടെ പണ വിനിമയ ഉപാധികളായ ‘നെഫ്​റ്റ്’​ (എൻ.ഇ.എഫ്​.ടി -നാഷണൽ ഇലക്​ട്രോണിക്​സ്​ ഫണ്ട്​ ട്രാൻസ്​ഫർ), ആർ.ടി.ജി.എസ്​ (റിയൽ ടൈം ഗ്രോസ്​ സെറ്റിൽമ​െൻറ്​ സിസ്​റ്റം) എന്നിവക്കുള്ള സേവന നിരക്കുകൾ റിസർവ്​ ബാങ്ക്​ പിൻവലിച്ചു. വ്യാഴാഴ്​ച നടത്തിയ നയ പ്രഖ്യാപനത്തിലാണ്​ ഈ ഇളവുകൾ പ്രഖ്യാപിച്ചത്​. 

ബാങ്കുകളുടെ എ.ടി.എം സേവന നിരക്കുകൾ പരിശോധിക്കാൻ പാനൽ രൂപവത്​ക്കരിക്കുമെന്നതാണ്​ സുപ്രധാനമായ മറ്റൊരു തീരുമാനം. പ്രധാനമായും സ്ഥാപനങ്ങൾ പണ വിനിമയത്തിന്​ ഉപയോഗിക്കുന്ന മാർഗങ്ങളാണ്​ നെഫ്​റ്റും ആർ.ടി.ജി.എസും. എസ്​.ബി.ഐ അഞ്ച്​ മുതൽ 50 രൂപ വരെ ആർ.ടി.ജി.എസിനും ഒന്ന്​ മുതൽ അഞ്ച്​ രൂപ വരെ നെഫ്​റ്റിനും സേവന നിരക്ക്​ ഈടാക്കുന്നുണ്ട്​. മറ്റ്​ ബാങ്കുകളും ഏറിയും കുറഞ്ഞുമുള്ള നിരക്ക്​ വാങ്ങുന്നുണ്ട്​. ഡിജിറ്റൽ ഇടപാട്​ പ്രോത്സാഹിപ്പിക്കുന്നതി​​െൻറ ഭാഗമായാണ്​ ഇത്​ രണ്ടും പിൻവലിച്ചത്​. 

രണ്ട്​ ലക്ഷം രൂപ വരെയുള്ള തുകയുടെ ഇലക്​ട്രോണിക്​ വിനിമയ ഉപാധിയാണ്​ നെഫ്​റ്റ്​. ആർ.ടി.ജി.എസിൽ എത്ര വലിയ തുകയും കൈമാറാം. എ.ടി.എം സേവന നിരക്കാണ്​ ഒന്നാം മോദി സർക്കാരി​​െൻറ കാലത്ത്​ ബാങ്കിങ്​ മേഖലയിൽ നിന്ന്​ ഉപഭോക്താക്കൾക്ക്​ നേരിടേണ്ടി വന്ന ഏറ്റവും കയ്​പുള്ള അനുഭവം. ഇതി​​െൻറ പേരിൽ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്​.ബി.ഐ ഉൾപ്പെടെയുള്ളവ ഇപ്പോഴും പഴി കേൾക്കുന്നുണ്ട്​. ഇക്കാര്യത്തിലും ഉപഭോക്താക്കൾക്ക്​ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന​ പ്രതീതി സൃഷ്​ടിക്കാൻ ഇന്ന​ലത്തെ ആർ.ബി.ഐ പ്രഖ്യാപനം ഇടയാക്കിയിട്ടുണ്ട്​. എ.ടി.എം നിരക്കുകൾ പുനഃപരിശോധിക്കുകയാണ്​ നിർദിഷ്​ട പാനലി​​െൻറ ലക്ഷ്യം.

Loading...
COMMENTS