പ​ലി​ശ നിരക്കുകളിൽ മാറ്റമില്ലാതെ റി​സ​ർ​വ്​ ബാ​ങ്ക്​ വാ​യ്​​പാ​ന​യം

  • വിലക്കയറ്റം കൂടും

22:47 PM
06/02/2020
rbi

മും​ബൈ: ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്ന പ​ണ​പ്പെ​രു​പ്പ​ത്തി​​െൻറ​യും രാ​ജ്യം നേ​രി​ടു​ന്ന ക​ടു​ത്ത മാ​ന്ദ്യ​ത്തി​​​െൻറ​യും സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​സ്​​ഥാ​ന പ​ലി​ശ നി​ര​ക്കു​ക​ൾ അ​തേ​പ​ടി നി​ല​നി​ർ​ത്തി റി​സ​ർ​വ്​ ബാ​ങ്ക്​ വാ​യ്​​പാ​ന​യം. ക​ഴി​ഞ്ഞ മൂ​ന്നു​ദി​വ​സം ഗ​വ​ർ​ണ​ർ ശ​ക്​​തി​കാ​ന്ത ദാ​സി​​െൻറ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന ആ​റം​ഗ ധ​ന​ന​യ​സ​മി​തി ഐ​ക​ക​​ണ്​​ഠ്യേ​ന​യാ​ണ്​​ റി​പോ നി​ര​ക്ക്​ 5.15 ശ​ത​മാ​നം തു​ട​രാ​ൻ തീ​രു​മാ​നി​ച്ച​ത്. 

വാ​ണി​ജ്യ ബാ​ങ്കു​ക​ൾ​ക്ക്​ റി​സ​ർ​വ്​ ബാ​ങ്ക്​ ന​ൽ​കു​ന്ന ഹ്ര​സ്വ​കാ​ല വാ​യ​പ​യു​ടെ പ​ലി​ശ നി​ര​ക്കാ​ണ്​ റി​പോ.  അ​തേ​സ​മ​യം, അ​ടു​ത്ത ആ​റു​മാ​സം  വി​ല​ക്ക​യ​റ്റ​​ത്തോ​ത്​ വീ​ണ്ടും ഉ​യ​രു​മെ​ന്നും ആ​ർ.​ബി.​ഐ വി​ല​യി​രു​ത്തു​ന്നു. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ 7.35 ശ​ത​മാ​ന​ത്തി​ലേ​ക്ക്​ വി​ല​ക്ക​യ​റ്റ നി​ര​ക്ക്​ കൂ​ടി​യി​രു​ന്നു. അ​ടു​ത്ത സെ​പ്​​റ്റം​ബ​ർ വ​രെ 5-5.4 ശ​ത​മാ​നം പ​ണ​പ്പെ​രു​പ്പ​മാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. നേ​ര​ത്തെ ക​ണ​ക്കാ​ക്കി​യി​രു​ന്ന​ത്​ 3.8-4 ശ​ത​മാ​നം ആ​യി​രു​ന്നു. അ​ഞ്ചു​ത​വ​ണ തു​ട​ർ​ച്ച​യാ​യി വ​രു​ത്തി​യ കു​റ​വി​ലൂ​ടെ​യാ​ണ്​  റി​പോ ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ 5.15ശ​ത​മാ​ന​ത്തി​ൽ എ​ത്തി​യ​ത്. 

ന​ട​പ്പു​സാ​മ്പ​ത്തി​ക വ​ർ​ഷം (2019-20) വ​ള​ർ​ച്ച​നി​ര​ക്ക്​ മു​മ്പ്​​  ക​ണ​ക്കാ​ക്കി​യ അ​ഞ്ചു ശ​ത​മാ​ന​ത്തി​ൽ ത​ന്നെ തു​ട​രു​മെ​ന്നും 2020-21ൽ ​ആ​റു ശ​ത​മാ​ന​മാ​യി ഉ​യ​രു​മെ​ന്നും ആ​ർ.​ബി.​ഐ വ്യ​ക്​​ത​മാ​ക്കി. 

വാ​യ്​​പ വ​ള​ർ​ച്ച ല​ക്ഷ്യ​മി​ട്ട്, ചെ​റു​കി​ട വാ​ഹ​ന- ​ഭ​വ​ന- ബി​സി​ന​സ്​ സം​രം​ഭ വാ​യ്​​പ​യു​ടെ നാ​ലു​​ ശ​ത​മാ​നം തു​ക ബാ​ങ്കു​ക​ൾ നി​ർ​ബ​ന്ധ​മാ​യും പി​ടി​ച്ചു​വെ​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന ആ​ർ.​ബി.​ഐ എ​ടു​ത്തു​ക​ള​ഞ്ഞു. 

റി​യ​ൽ എ​സ്​​റ്റേ​റ്റ്​ മേ​ഖ​ല​ക്ക്​ ഉ​ണ​ർ​വേ​കാ​ൻ, സം​രം​ഭ​ക​​െൻറ കാ​ര​ണം കൊ​ണ്ട​ല്ലാ​െ​ത ത​ട​സ്സ​പ്പെ​ട്ട വാ​യ്​​പ​ക​ൾ പു​നഃ​സം​ഘ​ടി​പ്പി​ക്കാ​ൻ ഒ​രു​വ​ർ​ഷം കൂ​ടി അ​നു​വ​ദി​ക്കു​ക​യും ചെ​യ്​​തു.

Loading...
COMMENTS