പണപ്പെരുപ്പം കൂടും; നിരക്കുകളിൽ മാറ്റം വരുത്താതെ റി​സ​ർ​വ്​​ ബാ​ങ്ക്​

14:40 PM
04/10/2017

മും​ബൈ: രാ​ജ്യ​ത്ത്​ സാ​മ്പ​ത്തി​ക​മാ​ന്ദ്യം പി​ടി​മു​റു​ക്കി​യ​ത്​ ശ​രി​വെ​ച്ച്​ റി​സ​ർ​വ്​​ ബാ​ങ്കും. ന​ട​പ്പു​വ​ർ​ഷം സാ​മ്പ​ത്തി​ക വ​ള​ർ​ച്ച ഇ​ടി​യു​മെ​ന്നും പ​ണ​പ്പെ​രു​പ്പം കൂ​ടു​മെ​ന്നും റി​സ​ർ​വ്​​ ബാ​ങ്കി​​െൻറ ദ്വൈ​മാ​സ പ​ണ​ന​യ അ​വ​ലോ​ക​ന​ത്തി​ൽ വ്യ​ക്​​ത​മാ​ക്കു​ന്നു. ഉ​ൽ​പാ​ദ​ന-​നി​ർ​മാ​ണ-​തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ മാ​ന്ദ്യം നി​ല​നി​ൽ​ക്കെ​യാ​ണ്​ സ​ർ​ക്കാ​റി​ന്​ പ്ര​ഹ​ര​മാ​യി കേ​ന്ദ്ര​ബാ​ങ്കി​​െൻറ റി​പ്പോ​ർ​ട്ടും സാ​മ്പ​ത്തി​ക​സൂ​ചി​ക​ക​ൾ കീ​ഴ്​​പ്പോ​ട്ടാ​ണെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.  ച​ര​ക്കു​ സേ​വ​ന നി​കു​തി(​ജി.​എ​സ്.​ടി) ന​ട​പ്പാ​ക്കി​യ​ത്​​ സാ​മ്പ​ത്തി​ക​മേ​ഖ​ല​ക്ക് തി​രി​ച്ച​ടി​യാ​യെ​ന്നും  ഇ​ത്​ ബി​സി​ന​സ്​ നി​ക്ഷേ​പ​ങ്ങ​ൾ വൈ​കി​പ്പി​ക്കാ​ൻ ഇ​ട​യാ​ക്കു​മെ​ന്നും ആ​ർ.​ബി.​െ​എ പ​റ​യു​ന്നു.

വ്യാ​പാ​രം ആ​യാ​സ​ര​ഹി​ത​മാ​കാ​ൻ ജി.​എ​സ്.​ടി വ്യ​വ​സ്​​ഥ​ക​ൾ കേ​ന്ദ്രം ല​ളി​ത​വ​ത്​​ക​രി​ക്കു​മെ​ന്ന​ പ്ര​തീ​ക്ഷ​യും കേ​ന്ദ്ര ബാ​ങ്ക്​ പ്ര​ക​ടി​പ്പി​ച്ചു. ക​ഴി​ഞ്ഞ ആ​ഗ​സ്​​റ്റി​ൽ ആ​ർ.​ബി.​െ​എ 7.3 ശ​ത​മാ​നം സാ​മ്പ​ത്തി​ക വ​ള​ർ​ച്ച ​ പ്ര​വ​ചി​ച്ച​താ​ണ്​ ഇ​പ്പോ​ൾ 6.7 ശ​ത​മാ​ന​ത്തി​ലേ​ക്ക്​ കു​റ​ച്ച​ത്. പ​ണ​പ്പെ​രു​പ്പം സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​​െൻറ ര​ണ്ടാം പ​കു​തി​യി​ൽ 4.2-4.6 ശ​ത​മാ​ന​മാ​യി ഉ​യ​രു​മെ​ന്നും ക​ണ​ക്കാ​ക്കു​ന്നു. ആ​ഗ​സ്​​റ്റി​ൽ ചി​ല്ല​റ​വി​ല സൂ​ചി​ക അ​ടി​സ്​​ഥാ​ന​പ്പെ​ടു​ത്തി​യു​ള്ള പ​ണ​പ്പെ​രു​പ്പം 3.36 ശ​ത​മാ​ന​മാ​യി​രു​ന്നു. പ​ണ​പ്പെ​രു​പ്പം ഉ​യ​രു​ന്ന​ത്​ സാ​ധ​ന​വി​ല വ​ർ​ധി​ക്കാ​ൻ ഇ​ട​യാ​ക്കും. 

അ​തേ​സ​മ​യം, അ​ടി​സ്​​ഥാ​ന നി​ര​ക്കു​ക​ളി​ൽ ഒ​രു മാ​റ്റ​വും വ​രു​ത്താ​ൻ റി​സ​ർ​വ്​​ ബാ​ങ്ക്​ ത​യാ​റാ​യി​ല്ല. ബാ​ങ്കു​ക​ളു​ടെ നി​ക്ഷേ​പ​ത്തി​ന്​ കേ​ന്ദ്ര ബാ​ങ്ക്​ ന​ൽ​കു​ന്ന പ​ലി​ശ​നി​ര​ക്കാ​യ റി​പോ ആ​റു ശ​ത​മാ​ന​ത്തി​ൽ​ത​ന്നെ തു​ട​രും. റി​വേ​ഴ്​​സ്​ റി​പോ​യും നി​ല​വി​ലെ 5.75 ശ​ത​മാ​ന​ത്തി​ൽ തു​ട​രും. ഇ​തു​മൂ​ലം ബാ​ങ്കു​ക​ളു​ടെ വാ​യ്​​പാ​പ​ലി​ശ നി​ര​ക്കു​ക​ളി​ൽ മാ​റ്റ​മു​ണ്ടാ​കി​ല്ല. 

ക​ഴി​ഞ്ഞ 20 പാ​ദ​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി വ്യ​വ​സാ​യ വ​ള​ർ​ച്ച ഇ​ടി​ഞ്ഞി​രി​ക്കു​ക​യാ​ണ്. കൃ​ഷി അ​നു​ബ​ന്ധ മേ​ഖ​ല​ക​ളി​ലും ഒാ​രോ പാ​ദ​ത്തി​ലും വ​ള​ർ​ച്ച കു​റ​യു​ന്ന​താ​യാ​ണ്​ ക​ണ​ക്കു​ക​ൾ വ്യ​ക്​​ത​മാ​ക്കു​ന്ന​ത്. വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ, വ​ന​വി​ഭ​വ​ങ്ങ​ൾ, മ​ത്സ്യം എ​ന്നി​വ​യു​ടെ ല​ഭ്യ​ത​ക്കു​റ​വ്​ കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച മ​ന്ദീ​ഭ​വി​പ്പി​ച്ചു. മ​ൺ​സൂ​ൺ വ്യാ​പ​ക​മാ​കാ​തി​രു​ന്ന​തും ഖ​രി​ഫ്​ വി​ള​വെ​ടു​പ്പി​ലെ അ​നി​ശ്ചി​ത​ത്വ​വും  കാ​ർ​ഷി​ക​രം​ഗ​ത്തി​​െൻറ ഉ​ണ​ർ​വി​നെ ബാ​ധി​ച്ചു. 

ആ​ർ.​ബി.​െ​എ പ​ണ​ന​യം പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു​ മു​മ്പാ​യി പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​യു​ടെ എ​ക്​​സൈ​സ്​ നി​കു​തി കേ​ന്ദ്രം കു​റ​ച്ച​ത്​  ക​ണ​ക്കി​ലെ​ടു​ത്താ​ൽ നി​ല​വി​ൽ ക​ണ​ക്കാ​ക്കു​ന്ന​ത്ര പ​ണ​പ്പെ​രു​പ്പം കൂ​ടി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലു​മു​ണ്ട്. സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​​െൻറ മൂ​ന്നാം പാ​ദ​ത്തി​ൽ വാ​ണി​ജ്യ​രം​ഗം​ കു​റ​ച്ച്​ മെ​ച്ച​പ്പെ​ടു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്നും ആ​ർ.​ബി.​െ​എ വി​ല​യി​രു​ത്തു​ന്നു. ഏ​ഷ്യ​ൻ ഡെ​വ​ല​പ്​​മ​െൻറ്​ ബാ​ങ്കും അ​ടു​ത്തി​ടെ ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ച​നി​ര​ക്ക്​ നേ​ര​േ​ത്ത അ​വ​ർ ക​ണ​ക്കു​കൂ​ട്ടി​യ 7.4ൽ​നി​ന്ന്​ ഏ​ഴാ​യി കു​റ​ച്ചി​രു​ന്നു.

COMMENTS