റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചു; ബാങ്ക് പലിശാ നിരക്കുകൾ കുറഞ്ഞേക്കും
text_fieldsമുംബൈ: റിസര്‍വ് ബാങ്ക് പുതിയ വായ്പ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്കില്‍ തുടര്‍ച്ചയായ അഞ്ചാം വട്ടവും റിസര്‍വ് ബാങ്ക് കുറവ് വരുത്തി. 25 ബേസിസ് പോയിന്റിന്റെ (0.25 ശതമാനം) കുറവാണ് പലിശ നിരക്കില്‍ റിസര്‍വ് ബാങ്ക് വരുത്തിയത്. റിവേഴ്സ് റിപ്പോ 4.9 ശതമാനമായും കുറഞ്ഞു.
ഇതോടെ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 5.15 ശതമാനമായി കുറഞ്ഞു. നിലവിൽ ഇത് 5.40 ശതമാനമായിരുന്നു. കഴിഞ്ഞ തവണ 35 ബേസിസ് പോയിൻറിെൻറ കുറവാണ് പലിശ നിരക്കില്‍ റിസര്‍വ് ബാങ്ക് വരുത്തിയത്.
വാണിജ്യ ബാങ്കുകളുടെ വായ്പ പലിശ നിരക്കില്‍ കുറവുണ്ടായേക്കും. നേരത്തെ റിപ്പോ നിരക്ക് കുറച്ചെങ്കിലും ബാങ്കുകൾ അതിനുസൃതമായി വായ്പ പലിശകൾ കുറക്കാൻ തയാറായിരുന്നില്ല. എസ്.ബി.ഐ മാത്രമാണ് റിപ്പോ നിരക്കിനനുസരിച്ച് പലിശാ നിരക്ക് കുറച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
