Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightകരകയറുന്നില്ല; വായ്​പ...

കരകയറുന്നില്ല; വായ്​പ പലിശനിരക്കുകൾ വീണ്ടും കുറക്കാൻ ആർ.ബി.ഐ

text_fields
bookmark_border
കരകയറുന്നില്ല; വായ്​പ പലിശനിരക്കുകൾ വീണ്ടും കുറക്കാൻ ആർ.ബി.ഐ
cancel


ന്യൂഡൽഹി: കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന്​ രാജ്യം കരകയറാൻ ബുദ്ധിമുട്ടുന്നതിനിടെ വായ്​പ പലിശ നിരക്കുകൾ ആർ.ബി.ഐ വീണ്ടും കുറച്ചേക്കുമെന്ന്​ റിപ്പോർട്ട്​. വ്യാഴാഴ്​ച പ്രഖ്യാപിക്കുന്ന പുതിയ വായ്​പ നയത്തിൽ പലിശനിരക്കുകൾ കേന്ദ്രബാങ്ക്​ കുറക്കുമെന്നാണ്​ സാമ്പത്തിക വിദഗ്​ധരുടെ വിലയിരുത്തൽ.

റോയി​ട്ടേഴ്​സിൻെറ സർവേയിൽ പ​ങ്കെടുത്ത സാമ്പത്തിക ശാസ്​ത്രജ്ഞർ 25 ബേസിക്​ പോയിൻറിൻെറ കുറവ്​ വായ്​പ പലിശയിൽ ആർ.ബി.ഐ വരുത്തുമെന്നാണ്​ അഭിപ്രായപ്പെട്ടത്​. അത്തരം നടപടിയുണ്ടായാൽ പലിശ ചരിത്രത്തിലെ കുറഞ്ഞ നിരക്കായ 3.5 ശതമാനത്തിലേക്ക്​ താഴും.

രാജ്യത്ത്​ പണപ്പെരുപ്പം ഉയരുന്നത്​ ആർ.ബി.ഐയെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്​. എങ്കിലും ഉപഭോഗം വർധിക്കാത്തതിനാൽ പലിശ നിരക്ക്​ കുറക്കാൻ ആർ.ബി.ഐ നിർബന്ധിതമാവുമെന്നാണ്​ റിപ്പോർട്ട്​. ജൂൺ മാസത്തിൽ പണപ്പെരുപ്പം 6.09 ശതമാനത്തിലേക്ക്​ ഉയർന്നിരുന്നു. 5.84 ശതമാനത്തിൽ നിന്നാണ്​ പണപ്പെരുപ്പം ഉയർന്നത്​.

പണപ്പെരുപ്പം ആറ്​ ശതമാനത്തിൽ നിൽക്കുമെന്നായിരുന്നു ആർ.ബി.ഐ അനുമാനം. സാമ്പത്തിക സുസ്ഥിരത കൈവരിക്കുന്നതിനാണ്​ കഴിഞ്ഞ പണനയങ്ങളിലെല്ലാം ആർ.ബി.ഐ ഊന്നൽ നൽകിയത്​. സുസ്ഥിരത കൈവരിക്കുന്നതിനും വളർച്ചാ നിരക്ക്​ തിരിച്ച്​ പിടിക്കാനാവും പുതിയ നയത്തിലും ആർ.ബി.ഐ ഊന്നൽ നൽകുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RBIinflationLending Rates
Next Story