തട്ടിപ്പ്​ റിപ്പോർട്ടു ചെയ്യുന്നതിൽ വീഴ്​ച: പഞ്ചാബ്​ നാഷനൽ ബാങ്കിന്​ അരക്കോടി രൂപ പിഴ

18:39 PM
03/08/2019

ന്യൂഡൽഹി: കിങ്​ഫിഷർ എയർലൈൻസ്​ ലിമിറ്റഡി​​െൻറ അക്കൗണ്ട്​ തട്ടിപ്പ്​ യഥാസമയം റിപ്പോർട്ട്​ ചെയ്യുന്നതിൽ വീഴ്​ചവരുത്തിയ പഞ്ചാബ്​ നാഷനൽ ബാങ്കിന്​ (പി.എൻ.ബി) റിസർവ്​ ബാങ്ക്​ 50 ലക്ഷം രൂപ പിഴയിട്ടു. 2018 ജൂലൈ 10നായിരുന്നു​ തട്ടിപ്പുസംബന്ധിച്ച റിപ്പോർട്ട്​ ബാങ്ക്​ ആർ.ബി.ഐക്ക്​ സമർപ്പിച്ചത്​. സമാനമായ മറ്റൊരു അക്കൗണ്ട്​ തട്ടിപ്പ്​ റിപ്പോർട്ട്​ ചെയ്യുന്നതിൽ വീഴ്​ചവരുത്തി ബാങ്ക്​ ഓഫ്​ ബറോഡക്കും ആർ.ബി.എ അരക്കോടി രൂപ പിഴ ചുമത്തിയിട്ടുണ്ട്​.

Loading...
COMMENTS