Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ്​ ബാങ്ക്​
cancel
Homechevron_rightBusinesschevron_rightBankingchevron_rightപലിശ നിരക്കുകളിൽ...

പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ്​ ബാങ്ക്​

text_fields
bookmark_border

ന്യൂഡൽഹി: പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തിൽ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ്​ ബാങ്ക്​. റിപ്പോ നിരക്ക്​ നാലു ശതമാനത്തിലും റിവേഴ്​സ്​ റിപ്പോ നിരക്ക്​ 3.35 ശതമാനത്തിലും തുടരുമെന്ന്​ ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ്​ അറിയിച്ചു. മൂന്നു ദിവസം നീണ്ട വായ്​പ അ​വലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു ആർ.ബി.ഐ ഗവർണർ.

ഫെബ്രുവരിയിൽ റിപ്പോ നിരക്ക്​ 115 ബേസിസ്​ പോയൻറ്​ കുറച്ചിരുന്നു. വാണിജ്യബാങ്കുകൾ റിസർവ്​ ബാങ്കിൽനിന്ന്​ എടുക്കുന്ന വായ്​പക്ക്​ ചുമത്തുന്ന പലിശ നിരക്കാണ്​ റിപ്പോ​. വാണിജ്യബാങ്കുകളുടെ കരുതൽ പണത്തിന്​ റിസർവ്​ നൽകുന്ന പലിശയാണ്​ റിവേ​ഴ്​സ്​ റിപ്പോ. കോവിഡ്​ 19നെതിരായ യുദ്ധം രാജ്യത്ത്​ ഏറ്റവും തീവ്രമായ നിലയിലാണെന്നും സമ്പദ്​വ്യവസ്​ഥ ചലനാത്മകമായി നിലനിർത്തണ​മെന്നും ഗവർണർ അറിയിച്ചു.

രാജ്യത്തെ ജി.ഡി.പി നിരക്ക്​ ചുരുങ്ങിയിരുന്നു. 2021 മാർച്ച്​ 31ന്​ അവസാനിക്കുന്ന സാമ്പത്തിക വർഷം വരെ ഈ നില തുടരാനാണ്​ സാധ്യത. ജൂലൈ- സെപ്​റ്റംബർ മാസങ്ങളിൽ പണപ്പെരുപ്പ നിരക്ക്​ ഉയരും. വിതരണ ശൃംഖലയിൽ തടസം നിലനിൽക്കുന്നതിനാൽ പണപ്പെരുപ്പം ഇനിയും ഉയർന്നേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ സാമ്പത്തിക വിനിമയങ്ങൾ ലോക്​ഡൗൺ ​കാലഘട്ടമായ ഏപ്രിൽ-മേയ്​ മാസങ്ങളിൽ കുത്തനെ കുറഞ്ഞിരുന്നു. എന്നാൽ നിരവധി നഗരങ്ങളിൽ ഉൾപ്പെടെ ഇടപാടുകൾ തിരിച്ചുവന്നതോടെ ഇന്ത്യൻ സമ്പദ്​വ്യവസ്​ഥയിൽ ശുഭ സുചനകൾ കാണുന്നുണ്ടെന്നും ശക്തികാന്തദാസ്​ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RBIReserve BankShaktikanta Das
Next Story