Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
RBI
cancel
Homechevron_rightBusinesschevron_rightBankingchevron_rightവ്യവസ്​ഥകൾ ലംഘിച്ചു;...

വ്യവസ്​ഥകൾ ലംഘിച്ചു; 14 ബാങ്കുകൾക്ക്​ പിഴയിട്ട്​ റിസർവ്​ ബാങ്ക്​

text_fields
bookmark_border

മുംബൈ: നിർദേശങ്ങളുടെ ചില വ്യവസ്​ഥകൾ ലംഘിച്ചതിനെ തുടർന്ന്​ 14 ബാങ്കുകൾക്ക്​ പിഴയിട്ട്​ റിസർവ്​ ബാങ്ക്​.

ഒരു പ്രത്യേക ഗ്രൂപ്പി​െൻറ കമ്പനികളുടെ അക്കൗണ്ടുകൾ റിസർവ്​ ബാങ്ക്​ പരിശോധനക്ക്​ വിധേയമാക്കിയിരുന്നു. ഇതോടെ റിസർവ്​ ബാങ്ക്​ പുറപ്പെടുവിച്ചിരുന്ന ഒന്നോ അതിൽ അധികമോ നിർദേശങ്ങൾ പാലിക്കുന്നതിൽ ബാങ്കുകൾ പരാജയപ്പെട്ടുവെന്നും 1949ലെ ബാങ്കിങ്​ റെഗുലേഷൻ ആക്​ടി​െൻറ വ്യവസ്​ഥകൾക്ക്​ വിരുദ്ധമായി പ്രവർത്തിച്ചതായും കണ്ടെത്തുകയായിരുന്നു.

തുടർന്ന്​ ബാങ്കുകൾക്ക്​ റിസർവ്​ ബാങ്ക്​ കാരണം കാണിക്കൽ നോട്ടീസ്​ അയച്ചിരുന്നു. ഇതിനുപിന്നാലെയാണ്​ 14 ബാങ്കുകൾക്ക്​ പിഴ ചുമത്താൻ ആർ.​ബി.ഐ ​തീരുമാനിച്ചത്​.

ബന്ദൻ ബാങ്ക്​, ബാങ്ക്​ ഒാഫ്​ ബറോഡ, ബാങ്ക്​ ഒാഫ്​ മഹാരാഷ്​ട്ര, സെൻട്രൽ ബാങ്ക്​ ഒാഫ്​ ഇന്ത്യ, ക്രഡിറ്റ്​ സൂയിസ്​, ഇന്ത്യൻ ബാങ്ക്​, ഇൻഡസ്​ഇൻഡ്​ ബാങ്ക്​, കർണാടക ബാങ്ക്​ ലിമിറ്റഡ്​, കരൂർ വൈശ്യ ബാങ്ക്​, പഞ്ചാബ്​ ആൻഡ്​ സിന്ദ്​ ബാങ്ക്​, സൗത്ത്​ ഇന്ത്യൻ ബാങ്ക്​, സ്​റ്റേറ്റ്​ ബാങ്ക്​ ഒാഫ്​ ഇന്ത്യ, ജമ്മു ആൻഡ്​ കശ്​മിർ ബാങ്ക്​ ലിമിറ്റഡ്​, ഉത്തർകാശി സ്​മോൾ ഫിനാൻസ്​ ബാങ്ക്​ എന്നിവക്കാണ്​ പിഴയിട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BankReserve Bank of IndiaBanking Regulation Act 1949
News Summary - RBI imposes monetary penalty on 14 banks for flouting provisions
Next Story