നിർദേശങ്ങൾ പാലിച്ചില്ല; രണ്ട് ബാങ്കുകൾക്ക് പിഴയിട്ട് ആർ.ബി.ഐ
text_fieldsമുംബൈ: ആർ.ബി.ഐയുടെ നിർദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് രണ്ട് ബാങ്കുകൾക്ക് പിഴയിട്ട് കേന്ദ്രബാങ്ക്. ഗ്രേറ്റർ ബോംബെ കോ-ഓപ്പറേറ്റീവ് ബാങ്ക്, ജൽന പീപ്പിൾസ് കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നിവർക്കാണ് പിഴ ചുമത്തിയത്. ഗ്രേറ്റർ ബോംബെ കോ-ഓപ്പറേറ്റീവ് ബാങ്കിന് 25 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. ബാങ്കിലെ തട്ടിപ്പുകൾ സംബന്ധിച്ച ആർ.ബി.ഐ മുന്നറിയിപ്പ് അവഗണിച്ചതിനാണ് പിഴശിക്ഷ.
ജൽന പീപ്പിൾസ് കോ-ഓപ്പറേറ്റീവ് ബാങ്കിന് 50,000 രൂപയാണ് പിഴ വിധിച്ചത്. രണ്ട് കേസുകളിലും ആർ.ബി.ഐ നിർദേശങ്ങൾ പാലിക്കുന്നതിൽ ബാങ്കുകൾ വീഴ്ച വരുത്തിയെന്ന് കേന്ദ്രബാങ്ക് നിരീക്ഷിച്ചു.
നേരത്തെ സമാനമായ രീതിയിൽ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐക്കും ആർ.ബി.ഐ പിഴ ചുമത്തിയിരുന്നു. 50 ലക്ഷം രൂപയായിരുന്നു എസ്.ബി.ഐക്ക് പിഴയിട്ടത്. സമാനമായ വകുപ്പുകൾ തന്നെയായിരുന്നു എസ്.ബി.ഐക്കെതിരേയും പ്രയോഗിച്ചത്.

