Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിപ്പോ നിരക്ക് 0.5 ശതമാനം ഉയർത്തി ആർ.ബി.ഐ

text_fields
bookmark_border
Reserve Bank of india-vacancy
cancel

ന്യൂഡൽഹി: പണപ്പെരുപ്പം പിടിച്ചു നിർത്താൻ റിപ്പോ റിപ്പോ നിരക്ക് ഉയർത്തി ആർ.ബി.ഐ. നിരക്കിൽ 50 ബേസിക് പോയിന്റിന്റെ വർധനയാണ് കേന്ദ്രബാങ്ക് വരുത്തിയത്. ഇതോടെ റിപ്പോ നിരക്ക് 5.9 ശതമാനമായി ഉയർന്നു. അതേസമയം, പണപ്പെരുപ്പം സംബന്ധിച്ച മുൻ പ്രവചനത്തിൽ ആർ.ബി.ഐ മാറ്റം വരുത്തിയിട്ടില്ല.

രണ്ട് വെല്ലുവിളികൾക്ക് ശേഷം മൂന്നാമതൊരു വെല്ലുവിളി കൂടി സമ്പദ്‍വ്യവസ്ഥ നേരിടുകയാണെന്ന് വായ്പ അവലോകനത്തിന് ശേഷം ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. കോവിഡും റഷ്യയുടെ യുക്രെയ്ൻ അധിനിവേശവുമാണ് മുമ്പ് നേരിട്ട വെല്ലുവിളികളെങ്കിൽ ഇപ്പോൾ ​വിവിധ കേന്ദ്രബാങ്കുകൾ പലിശനിരക്കുകൾ ഉയർത്തുന്നതും ഇന്ത്യക്ക് മുന്നിലുള്ള വെല്ലുവിളിയാണ്.

യു.എസ് ഡോളർ പുതിയ ഉയരത്തിലെത്തി. പല വളരുന്ന സമ്പദ്‍വ്യവസ്ഥകളും കടുത്ത പ്രതിസന്ധിയെ നേരിടുകയാണ്. ഉയരുന്ന ഭക്ഷ്യവിലയും ആഗോള സമ്പദ്‍വ്യവസ്ഥയുടെ തകർച്ച സമ്പദ്‍വ്യവസ്ഥകൾക്ക് മുന്നിലെ വെല്ലുവിളിയാണെന്നും ശക്തികാന്ത ദാസ് പറഞ്ഞു.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - RBI hikes repo rate by 50 basis points to 5.9%
Next Story