Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightഡിജിറ്റൽ ഇടപാടുകളിലെ...

ഡിജിറ്റൽ ഇടപാടുകളിലെ പിഴവ്​; ഈ ബാങ്കിന്​ നിയന്ത്രണങ്ങളുമായി ആർ.ബി.ഐ

text_fields
bookmark_border
ഡിജിറ്റൽ ഇടപാടുകളിലെ പിഴവ്​; ഈ ബാങ്കിന്​ നിയന്ത്രണങ്ങളുമായി ആർ.ബി.ഐ
cancel

ന്യൂഡൽഹി: ഡിജിറ്റൽ ഇടപാടുകളുടെ വിപുലീകരണത്തിന്​ ഒരുങ്ങുന്ന എച്ച്​.ഡി.എഫ്​.സിക്ക്​ നിയന്ത്രണങ്ങളുമായി ആർ.ബി.ഐ. പുതിയ ഡിജിറ്റൽ വിപുലീകരണം താൽക്കാലികമായി നിർത്തിവെക്കണമെന്നാണ്​ ഉത്തരവ്​. കഴിഞ്ഞ മാസത്തെ ഡാറ്റ സെൻററിലുണ്ടായ പിഴവിനെ തുടർന്നാണ്​ നടപടി.

ഡിസംബർ രണ്ടിനാണ്​ ആർ.ബി.ഐ ഇതുസംബന്ധിച്ച ഉത്തരവ്​ കൈമാറിയത്​. ഇൻറർനെറ്റ്​ ബാങ്കിങ്​, മൊബൈൽ ബാങ്കിങ്​, പേയ്​മെൻറ്​ യൂട്ടിലിറ്റി എന്നിവയിൽ കഴിഞ്ഞ രണ്ട്​ വർഷങ്ങളായി ചില പ്രശ്​നങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ്​ നിയന്ത്രണം. നവംബർ 21ന്​ വൈദ്യൂതി നിലച്ചത്​ മൂലം എച്ച്​.ഡി.എഫ്​.സിയുടെ പ്രൈമറി ഡാറ്റ സെൻററിൽ പ്രശ്​നമുണ്ടായിരുന്നു. ഇതും നടപടിക്ക്​ കാരണമായതായാണ്​ സൂചന. എച്ച്​.ഡി.എഫ്​.സി തന്നെയാണ്​ നടപടി വിവരം അറിയിച്ചത്​.

ഡിജിറ്റൽ 2.0 എന്ന പേരിൽ ഇടപാടുകളിൽ വിപുലീകരണത്തിനാണ്​ എച്ച്​.ഡി.എഫ്​.സി ഒരുങ്ങിയത്​. ഡിജിറ്റൽ ഇടപാടുകളിലെ പിഴവുകൾ എത്രയും വേഗം പരിഹരിക്കാനും എച്ച്​.ഡി.എഫ്​.സിയോട്​ നിർദേശിച്ചിട്ടുണ്ട്​. പിഴവുകൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന്​ എച്ച്​.ഡി.എഫ്​.സി ബാങ്കും ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RBIDigital Activities
News Summary - RBI Halts HDFC Bank's Digital Activities & Sourcing New Credit Card Customers After Digital Failures
Next Story