എ.ടി.എമ്മിൽനിന്ന്​ 5000 രൂപയിൽ കൂടുതൽ പിൻവലിച്ചാൽ ഫീസ്​ ഈടാക്കാൻ നിർ​േദശം

14:38 PM
19/06/2020

മുംബൈ: എ.ടി.എമ്മുകളിൽനിന്ന്​ 5000 രൂപയിൽ കൂടുതൽ പിൻവലിച്ചാൽ ഫീസ്​ ഈടാക്കാമെന്ന്​ റിസർവ്​ ബാങ്ക് ഓഫ്​ ഇന്ത്യ സമിതിയുടെ നിർദേശം. വിവരാവകാശ നിയ​മപ്രകാരം ചോദ്യത്തിന്​ മറുപടിയായാണ്​ ആർ.ബി.ഐ ഇക്കാര്യം വ്യക്തമാക്കിയത്​. 

എ.ടി.എമ്മുകളിൽനിന്ന്​ വൻ തുക പിൻവലിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുന്നതിനാണ്​ 5000 രൂപക്ക്​ മുകളിൽ പിൻവലിച്ചാൽ ഫീസ്​ ഈടാക്കുന്നത്​. ഓരോ തവണ 5000 രൂപയിൽ കൂടുതൽ പിൻവലിക്കു​േമ്പാഴും ഫീസ്​ ഈടാക്കും -ഇന്ത്യൻ ബാങ്ക്​ അസോസിയേഷൻ ചീഫ്​ എക്​സിക്യൂട്ടീവ്​ വി.ജി. കണ്ണൻ അധ്യക്ഷനായ സമിതി സമർപ്പിച്ച റി​േപ്പാർട്ടിൽ പറയുന്നു. 

2019 ഒക്​ടോബർ 22നാണ്​ റിസർവ്​ ബാങ്കിന്​ റിപ്പോർട്ട്​ സമർപ്പിച്ചത്​. റിപ്പോർട്ട്​ പുറത്തുവിട്ടിട്ടില്ല. 

Loading...
COMMENTS