Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightജീവനക്കാർക്ക് ദീപാവലി...

ജീവനക്കാർക്ക് ദീപാവലി സമ്മാനം നൽകരുതെന്ന് കേന്ദ്രസർക്കാർ; 2000 രൂപയുടെ ആനുകൂല്യം പ്രഖ്യാപിച്ച് പഞ്ചാബ് നാഷണൽ ബാങ്ക്

text_fields
bookmark_border
ജീവനക്കാർക്ക് ദീപാവലി സമ്മാനം നൽകരുതെന്ന് കേന്ദ്രസർക്കാർ; 2000 രൂപയുടെ ആനുകൂല്യം പ്രഖ്യാപിച്ച് പഞ്ചാബ് നാഷണൽ ബാങ്ക്
cancel
Listen to this Article

കൊച്ചി: ദീപാവലി അടുത്തിരിക്കെ ജീവനക്കാർക്കുള്ള സമ്മാന വിതരണം വിലക്കിയ കേന്ദ്ര സർക്കാർ ഉത്തരവിനോട്​ ഭിന്ന നിലപാടുമായി പഞ്ചാബ്​ നാഷനൽ ബാങ്ക്​. ദീപാവലി ഉൾപ്പെടെ ഉത്സവ സീസണിൽ ജീവനക്കാർക്ക്​ ഒരു തരത്തിലുള്ള സമ്മാനവും നൽകരുതെന്നും അനാവശ്യ ചെലവുകൾ ഒഴിവാക്കി സാമ്പത്തിക അച്ചടക്കം പാലിക്കണമെന്നുമുള്ള ധനമന്ത്രാലയത്തിന്‍റെ ഉത്തരവ്​ അവഗണിച്ച്​ പി.എൻ.ബി സർക്കുലർ ഇറക്കി. ദീപാവലി ദിവസമായ 20നകം എല്ലാ ജീവനക്കാർക്കും മധുരപലഹാരങ്ങളും പഴങ്ങളും അടങ്ങുന്ന, 2000 രൂപ മൂല്യമുള്ള സമ്മാനം വിതരണം ചെയ്യണമെന്നാണ്​ എച്ച്​.ആർ വിഭാഗം ജനറൽ മാനേജർ ഇറക്കിയ സർക്കുലറിൽ ബ്രാഞ്ച്​ മേധാവികൾ മുതൽ ഡിവിഷൻ മേധാവികൾ വരെയുള്ളവർക്ക്​ നൽകിയ നിർദേശം. സമ്മാനം പണമായി നൽകരുതെന്നും സർക്കുലറിലുണ്ട്​.

അതേസമയം, മറ്റൊരു പൊതുമേഖല ബാങ്കായ യൂക്കോ ബാങ്ക്​ സമ്മാനം നൽകരുതെന്ന്​ കാണിച്ചും​ സർക്കുലർ പുറപ്പെടുവിച്ചു. കേന്ദ്ര സർക്കാറിന്‍റെ ഉത്തരവ്​ കർശനമായി പാലിക്കണമെന്നാണ്​ എച്ച്​.ആർ ജനറൽ മാനേജറുടെ സർക്കുലറിലുള്ളത്​. രണ്ട്​ പൊതുമേഖല ബാങ്കുകൾ ഒരേ കാര്യത്തിൽ വ്യത്യസ്ത നിലപാട്​ സ്വീകരിച്ചത്​ പൊതുമേഖല ബാങ്കിങ്​ വൃത്തങ്ങളിൽ ആശ്ചര്യത്തിനിടയാക്കിയിട്ടുണ്ട്​.

കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളിലും ബാങ്കുകളിലും ദീപാവലി ഉൾപ്പെടെ ഉത്സവകാലങ്ങളിൽ ജീവനക്കാർക്ക്​ സമ്മാനം നൽകുന്നത്​ വിലക്കി കഴിഞ്ഞ മാസം ധന മന്ത്രാലയം രണ്ട്​ ഉത്തരവുകൾ പുറപ്പെടുവിച്ചത്​ ‘മാധ്യമം’ റിപ്പോർട്ട്​ ചെയ്തിരുന്നു. ഇതിനെതിരെ ജീവനക്കാരുടെ ഭാഗത്തുനിന്ന്​ കടുത്ത​ എതിർപ്പാണ്​ ഉയർന്നത്​. ഉന്നത പദവികളിലുള്ളവർ സ്ഥാപനത്തിന്‍റെ ചെലവിൽ ഉത്സവകാല യാത്രകളും അവലോകന യോഗങ്ങളുടെ പേരിൽ പഞ്ചനക്ഷത്ര ഹോട്ടൽവാസവും മറ്റും അനുഭവിക്കുമ്പോൾ ജീവനക്കാർക്ക്​ വർഷത്തിലൊരിക്കൽ ചെറിയ സമ്മാനം നൽകുന്നതുപോലും വിലക്കുകയാണെന്നാണ്​ വിമർശനം ഉയർന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deepawalipunjab national bankIndia News
News Summary - ‘Punjab National Bank’s Thoughtful Deepawali Gesture for Employees’
Next Story