ബാങ്ക്​ ലയനത്തിന്​ വീണ്ടും കേന്ദ്ര സമ്മർദം

00:59 AM
19/06/2017

ന്യൂ​ഡ​ൽ​ഹി: മു​ൻ​നി​ര ആ​ഗോ​ള സാ​മ്പ​ത്തി​ക സ്​​ഥാ​പ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ക്കാ​ൻ ചെ​റു​കി​ട-​ഇ​ട​ത്ത​രം ബാ​ങ്കു​ക​ൾ ഏ​റ്റെ​ടു​ക്കു​ക​യോ ല​യി​പ്പി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്ന്​ നാ​ല്​ പ്ര​ബ​ല പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ളോ​ട്​ കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. പ​ഞ്ചാ​ബ്​ നാ​ഷ​ന​ൽ ബാ​ങ്ക്, ബാ​ങ്ക്​ ഒാ​ഫ്​ ബ​റോ​ഡ, ക​ന​റാ​ബാ​ങ്ക്, ബാ​ങ്ക്​​ ഒാ​ഫ്​ ഇ​ന്ത്യ എ​ന്നി​വ​യോ​ടാ​ണ്​ കേ​ന്ദ്രം ഇൗ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്.

ഏ​റ്റെ​ടു​ക്കാ​നോ ല​യി​പ്പി​ക്കാ​നോ അ​നു​യോ​ജ്യ​മാ​യ ബാ​ങ്കു​ക​ൾ ക​​ണ്ടെ​ത്താ​നു​ള്ള സാ​ധ്യ​ത പ​രി​ശോ​ധി​ക്കാ​ൻ അ​നൗ​ദ്യോ​ഗി​ക നി​ർ​ദേ​ശ​മു​ണ്ട്. എ​സ്.​ബി.​െ​എ മാ​തൃ​ക​യി​ലു​ള്ള ഏ​കീ​ക​ര​ണ​ത്തി​നാ​ണ്​ കേ​ന്ദ്രം നി​ർ​ബ​ന്ധി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ബാ​ങ്കി​ങ്​ മേ​ഖ​ല​യി​ലെ ര​ണ്ടാം​ഘ​ട്ട ഏ​കീ​ക​ര​ണ​ത്തി​നു​ള്ള രൂ​പ​രേ​ഖ സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട്​ നി​തി ആ​യോ​ഗ്​ ത​യാ​റാ​ക്കു​ന്ന​മു​റ​ക്കേ ല​യ​നം സം​ബ​ന്ധി​ച്ച്​ വ്യ​ക്​​ത​ത​വ​രൂ.

ഇൗ ​വ​ർ​ഷം ഏ​പ്രി​ൽ ഒ​ന്നി​ന്​ അ​ഞ്ച്​ ഘ​ട​ക ബാ​ങ്കു​ക​ളെ ല​യി​പ്പി​ച്ച്​ സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഒാ​ഫ്​ ഇ​ന്ത്യ ​ ലോ​ക​ത്തെ വ​ലി​യ അ​മ്പ​ത്​ സാ​മ്പ​ത്തി​ക സ്​​ഥാ​പ​ന​ങ്ങ​ളു​ടെ ​ പ​ട്ടി​ക​യി​ൽ ഇ​ടം​നേ​ടി​യി​രു​ന്നു. ല​യ​ന​ത്തി​ലൂ​ടെ എ​സ്.​ബി.​െ​എ നേ​ടി​യ വി​ജ​യ​ത്തി​ൽ ആ​വേ​ശ​മു​ൾ​ക്കൊ​ണ്ടാ​ണ്​ ധ​ന​കാ​ര്യ മ​ന്ത്രാ​ല​യം മ​റ്റ്​ പ്ര​ബ​ല ബാ​ങ്കു​ക​ളെ​യും ഇൗ ​സാ​മ്പ​ത്തി​ക വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ ല​യ​ന​ത്തി​ന്​ പ്രേ​രി​പ്പി​ക്കു​ന്ന​ത്.

COMMENTS