പൊതുമേഖല ബാങ്ക്​ ജീവനക്കാർക്ക്​ ലാഭാധിഷ്​ഠിത ഇൻസെന്‍റീവ്​ വരുന്നു

  • സ്വകാര്യ ബാങ്കുകളിൽ നിർബന്ധമില്ല

rupees

തൃ​ശൂ​ർ: പൊ​തു​മേ​ഖ​ല ബാ​ങ്ക്​ ജീ​വ​ന​ക്കാ​ർ​ക്കും ഓ​ഫി​സ​ർ​മാ​ർ​ക്കും ലാ​ഭാ​ധി​ഷ്​​ഠി​ത ഇ​ൻ​സ​െൻറീ​വ്​ ന​ൽ​കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ ഇ​ന്ത്യ​ൻ ബാ​ങ്ക്​​സ്​ അ​സോ​സി​യേ​ഷ​നും (ഐ.​ബി.​എ) സം​ഘ​ട​ന​ക​ളു​ടെ ഐ​ക്യ​വേ​ദി​യാ​യ യു.​എ​ഫ്.​ബി.​യു​വും (യു​നൈ​റ്റ​ഡ്​ ഫോ​റം ഓ​ഫ്​ ബാ​ങ്ക്​ യൂ​നി​യ​ൻ​സ്) ധാ​ര​ണ​യി​ലേ​ക്ക്. 

വെ​ള്ളി​യാ​ഴ്​​ച ന​ട​ന്ന ഐ.​ബി.​എ-​യു.​എ​ഫ്.​ബി.​യു ച​ർ​ച്ച​യി​ലാ​ണ്​ ഇ​തി​ന്​ സാ​ധ്യ​ത തെ​ളി​ഞ്ഞ​ത്. അ​തേ​സ​മ​യം, സ്വ​കാ​ര്യ ബാ​ങ്ക്​ ജീ​വ​ന​ക്കാ​ർ​ക്കും ഓ​ഫി​സ​ർ​മാ​ർ​ക്കും ഈ ​പ​ദ്ധ​തി സ്വീ​ക​രി​ക്കു​ക​യോ ത​ള്ളു​ക​യോ ചെ​യ്യാ​മെ​ന്ന്​ ഐ.​ബി.​എ വ്യ​ക്ത​മാ​ക്കി. പ​ദ്ധ​തി അം​ഗീ​ക​രി​ച്ചാ​ൽ ഭാ​വി​യി​ൽ ശ​മ്പ​ള പ​രി​ഷ്​​ക​ര​ണം എ​ങ്ങ​നെ​യാ​യി​രി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ല.

ശ​മ്പ​ള പ​രി​ഷ്​​ക​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​നാ​ണ്​ യോ​ഗം ചേ​ർ​ന്ന​ത്. ഇ​തി​ൽ പ്ര​ധാ​ന ഇ​ന​മാ​യി ഉ​യ​ർ​ന്ന​ത്​ ലാ​ഭാ​ധി​ഷ്​​ഠി​ത ഇ​ൻ​സ​െൻറീ​വാ​ണ്. തു​ട​ക്ക​ത്തി​ൽ യു.​എ​ഫ്.​ബി.​യു ഇ​തി​നെ എ​തി​ർ​ത്തി​രു​ന്നു. 

എ​ന്നാ​ൽ, ബാ​ങ്കി​​െൻറ പൊ​തു​വാ​യ പ്ര​ക​ട​ന​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​യി​രി​ക്കും ഇ​ൻ​സ​െൻറീ​വ്​ എ​ന്നും ജീ​വ​ന​ക്കാ​രു​ടെ വ്യ​ക്തി​പ​ര​മാ​യ മി​ക​വോ ക​ു​റ​വോ പ​രി​ഗ​ണി​ക്കി​ല്ലെ​ന്നും ഐ.​ബി.​എ വ്യ​ക്ത​മാ​ക്കി​യ​തോ​ടെ യു.​എ​ഫ്.​ബി.​യു മ​യ​പ്പെ​ട്ടു. പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ സം​ഘ​ട​ന​ക​ൾ ച​ർ​ച്ച​യി​ൽ സ​മ്മ​തം അ​റി​യി​ച്ചു. എ​ന്നാ​ൽ, ഇ​തി​ന്​ പ്ര​ത്യേ​കം ക​രാ​ർ വേ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. 

2017 ന​വം​ബ​റി​ൽ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ ശ​മ്പ​ള പ​രി​ഷ്​​ക​ര​ണ ക​രാ​ർ പു​തു​ക്കു​ന്ന​തി​ൽ വെ​ള്ളി​യാ​ഴ​്​​ച​ത്തെ ച​ർ​ച്ച​യി​ലും പു​രോ​ഗ​തി ഉ​ണ്ടാ​യി​ല്ല. 12 ശ​ത​മാ​നം വ​ർ​ധ​ന​വെ​ന്ന നി​ല​പാ​ടി​ൽ​നി​ന്ന്​ ഐ.​ബി.​എ​യും അ​ത്​ കു​റ​വാ​ണെ​ന്ന എ​തി​ർ​പ്പി​ൽ​നി​ന്ന്​ യു.​എ​ഫ്.​ബി.​യു​വും പി​റ​കോ​ട്ട്​ പോ​യി​ട്ടി​ല്ല. ആ​​ഴ്​​ച​യി​ൽ അ​ഞ്ച്​ പ്ര​വൃ​ത്തി ദി​ന​മെ​ന്ന ആ​വ​ശ്യം യു.​എ​ഫ്.​ബി.​യു വീ​ണ്ടും ഉ​ന്ന​യി​ച്ചെ​ങ്കി​ലും അ​തി​നു​ള്ള ത​ട​സ്സം ഐ.​ബി.​എ ആ​വ​ർ​ത്തി​ച്ചു. 

ച​ർ​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ യു.​എ​ഫ്.​ബി.​യു 28ന്​ ​മും​ബൈ​യി​ൽ യോ​ഗം ചേ​രും. ഓ​ഫി​സ​ർ​മാ​രു​ടെ നാ​ലും ജീ​വ​ന​ക്കാ​രു​ടെ അ​ഞ്ചും സം​ഘ​ട​ന​ക​ളു​ടെ ഐ​ക്യ​വേ​ദി​യാ​ണ്​ യു.​എ​ഫ്.​ബി.​യു. ബാ​ങ്ക്​ മാ​നേ​ജ്​​മ​െൻറു​ക​ളു​ടെ ഏ​കോ​പി​ത സം​വി​ധാ​ന​മാ​യ ഐ.​ബി.​എ​യു​ടെ ​‘നെ​ഗോ​സ്യേ​ഷ​ൻ ക​മ്മി​റ്റി’​യാ​ണ്​ ച​ർ​ച്ച​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​ത്.

Loading...
COMMENTS