മിനിമം ബാലൻസ് ഇല്ലാത്തതിന് പൊതുമേഖലാ ബാങ്കുകൾ ഈടാക്കിയത് 8000 കോടി പിഴ; എസ്.എം.എസ് ചാർജായി 3,388 കോടി
text_fieldsന്യൂഡൽഹി: മിനിമം ബാലൻസ് ഇല്ലാത്ത അക്കൗണ്ടുകളിൽ നിന്ന് മൂന്ന് സാമ്പത്തിക വർഷത്തിനിടെ പൊതു മേഖലാ ബാങ്കുകൾ ഈടാക്കിയത് 8000 കോടി രൂപ. 1500 കോടി ഈടാക്കിയ പി.എൻ.ബിയാണ് ഏറ്റവും മുന്നിൽ. ആകെ തുകയുടെ 20 ശതമാനം ആണിത്. ബാങ്ക് ഓഫ് ബറോഡ, ഇന്ത്യൻ ബാങ്ക് എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
കാനറാ ബാങ്ക് 1,027.23 കോടി രൂപയോടെ നാലാം സ്ഥാനത്തും എസ്.ബി.ഐ 932.82 കോടിയോടെ അഞ്ചാം സ്ഥാനത്തുമാണ്. കേന്ദ്ര സർക്കാർ പാർലമെന്‍റിൽ സർപ്പിച്ച് രേഖകളിലാണ് വിവരങ്ങളുള്ളത്. ബാങ്ക് ഓഫ് ബോർഡ് അംഗീകരിച്ച നയങ്ങളും ആർ.ബി.ഐ മാർഗ നിർദേശങ്ങളും അനുസരിച്ചാണ് ചാർജുകൾ ഈടാക്കുന്നതെന്ന് രേഖകളിൽ പറയുന്നു.
എസ്.എം.എസ് സേവനങ്ങൾക്ക് മൂന്ന് സാമ്പത്തിക വർഷങ്ങളിലായി 3,388 കോടി രൂപയാണ് ഈടാക്കിയത്. 2020 മുതൽ എസ്.ബി.ഐ എസ്.എം.എസ് ചാർജ് ഈടാക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

