പി.എൻ.ബി ബാങ്ക്​ അക്കൗണ്ട്​ ഉടമകളുടെ വിവരങ്ങൾ ചോർന്നു

18:57 PM
23/02/2018
PNB

ന്യൂഡൽഹി: നീരവ്​ മോദി തട്ടിപ്പ്​ സൃഷ്​ടിച്ച പ്രതിസന്ധിക്കിടെ പി.എൻ.ബി ബാങ്കിലെ അക്കൗണ്ട്​ ഉടമകളുടെ വ്യക്​തഗത വിവരങ്ങൾ ചോർന്നതായി സംശയം. ഏഷ്യ ടൈംസാണ്​ ഇതുസംബന്ധിച്ച വാർത്ത പുറത്ത്​ വിട്ടത്​. ​ബാങ്കി​​​െൻറ 10,000 ക്രെഡിറ്റ്​, ഡെബിറ്റ്​ കാർഡ്​ ഉടമകളുടെ വിവരങ്ങളാണ്​ ചോർന്നത്​.

കാർഡ്​ ഉടമകളുടെ പേര്​, കാർഡി​​​െൻറ കാലാവധി തീരുന്ന തീയതി, വ്യക്​തിഗത ഫോൺ നമ്പറുകൾ എന്നിവയെല്ലാം ചോർന്ന വിവരങ്ങളിൽ ഉൾപ്പെടുന്നതായി വെബ്​സൈറ്റ്​ റിപ്പോർട്ട്​ ചെയ്യുന്നു. സി.വി.വി നമ്പറോട്​ കൂടിയ വിവരങ്ങളും അല്ലാത്തതുമാണ്​ ഇത്തരത്തിൽ ചോർന്നിരിക്കുന്നത്​. ചില വെബ്​സൈറ്റുകൾ അക്കൗണ്ട്​ ഉടമകളുടെ വിവരങ്ങൾ വിൽപനക്ക്​ വെച്ചുവെന്നും ആരോപണമുണ്ട്​.

സൈബർ സൂരക്ഷ രംഗത്തെ പ്രവർത്തിക്കുന്ന ക്ലൗഡ്​സെക്​ എന്ന സ്ഥാപനമാണ്​ പഞ്ചാബ്​ നാഷണൽ ബാങ്കിലെ വൻ വിവരചോർച്ച പുറത്തുകൊണ്ട്​ വന്നത്​. ​സാധാരണ സെർച്ച്​ എൻജിനുകൾ ഉപയോഗിച്ച്​ എത്താൻ സാധിക്കാത്ത ഡാർക്ക്​ വെബിലാണ്​ പി.എൻ.ബിയിലെ അക്കൗണ്ട്​ ഉടമകളുടെ വിവരങ്ങളുള്ളതെന്നാണ്​​ സുരക്ഷസ്ഥാപനങ്ങൾ പറയുന്നത്​. അതേ സമയം, സംഭവത്തെ സംബന്ധിച്ച്​ സർക്കാർ എജൻസികളുമായി ബന്ധപ്പെട്ട്​ അന്വേഷണങ്ങൾ ശക്​തമാക്കുമെന്ന്​ പി.എൻ.ബി അറിയിച്ചു.

Loading...
COMMENTS