എ.ബി. വാജ്​പേയിയുടെ സ്​മരണയിൽ 100 രൂപയുടെ നാണയം പുറത്തിറങ്ങി

13:13 PM
24/12/2018
Rs-100-coin-release

ന്യൂഡൽഹി: എ.ബി. വാജ്​പേയിയുടെ സ്​മരണയിൽ നൂറു രൂപയുടെ നാണയം പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദമോദിയാണ്​ നാണയം പ്രകാശനം ചെയ്​തത്​. മുൻ പ്രധാനമന്ത്രിയും മുതിർന്ന ബി.​െജ.പി നേതാവുമായിരുന്ന അടൽ ബിഹാരി വാജ്​പേയിയുടെ സ്​മരണ നില നിർത്തുന്നതിനായി നാണയത്തിൽ അദ്ദേഹത്തി​​​​​െൻറ മുഖചിത്രം ആലേഖനം ചെയ്​തിട്ടുണ്ട്​.

ഹിന്ദിയിലും ഇംഗ്ലീഷിലും വാജ്​പേയിയുടെ പേര്​ ആലേഖനം ചെയ്​ത നാണയത്തിന്​ 35 ഗ്രാമാണ്​ ഭാരം. 1924-2018 എന്ന്​ വാജ്​പേയിയുടെ ജൻമ വർഷവും ചരമ വർഷവും നാണയത്തിൽ ഒരു വശത്ത്​ രേഖപ്പെടുത്തിയിട്ടുണ്ട്​. മറുവശത്ത്​ അശോക സ്​തംഭവും ചുവടെ ‘സത്യമേവ ജയതേ’ എന്ന ആപ്ത വാക്യവും കാണാം​.

Rs100-coin

വാജ്​പേയിയുടെ ജൻമദിനമാണ്​ ചൊവ്വാഴ്​ച. 1924 ഡിസംബർ 25ന്​ ജനിച്ച അടൽ ബിഹാരി വാജ്​പേയി 2018 ആഗസ്​റ്റ്​ 16നാണ്​ മരിച്ചത്​. 1996ൽ 13 ദിവസവും 1998ൽ 13 മാസവും 1999 മുതൽ ആറ്​ വർഷക്കാലവും വാജ്​പേയി ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലിരുന്നിട്ടുണ്ട്​. അദ്ദേഹത്തി​​​​​െൻറ മരണ ശേഷം വിവിധ സ്​ഥലങ്ങൾക്ക്​ അദ്ദേഹത്തി​​​​​െൻറ പേര്​ നൽകിയിരുന്നു. നാല്​ ഹിമാലയൻ മലകൾക്കും ഛത്തിസ്​ഗഢിലെ നയാ റായ്​പുരിനും വാജ്​പേയിയുടെ പേരാണ്​ നൽകിയിരിക്കുന്നത്​.

സമൂഹത്തി​​​​​െൻറ നാനാ തുറകളിലുള്ളവരും സ്​നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്​ത മഹത്​വ്യക്തിയായിരുന്നു വാജ്​പേയിയെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്​മരിച്ചു. അടൽജി നമ്മോടൊപ്പമില്ലെന്ന്​ വിശ്വസിക്കാൻ സാധിക്കുന്നില്ല. പ്രതിപക്ഷത്തിരുന്നപ്പോഴും അദ്ദേഹം ജനങ്ങൾക്കു വേണ്ടി ശബ്​ദിച്ചുകൊണ്ടേയിരുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി.

ബി.​െജ.പി അധ്യക്ഷൻ അമിത്​ ഷാ, മുതിർന്ന ബി.​െജ.പി നേതാവ്​ എൽ.കെ. അദ്വാനി, ധനമന്ത്രി അരുൺ ജെയ്​റ്റ്​ലി എന്നിവരും മറ്റ്​ മന്ത്രിമാരും മുതിർന്ന ബി.​െജ.പി നേതാക്കളും ചടങ്ങിൽ പ​െങ്കടുത്തു.

Loading...
COMMENTS