2,000 രൂപക്ക് മുകളിൽ യു.പി.ഐ വഴി സ്വീകരിക്കില്ല: പെട്രോൾ പമ്പുകളുടെ മുന്നറിയിപ്പ്
text_fieldsന്യൂഡൽഹി: ഒക്ടോബർ 15 മുതൽ 2,000 രൂപക്ക് മുകളിലുള്ള യു.പി.ഐ പണമിടപാടുകൾ സ്വീകരിക്കില്ലെന്ന് മുന്നറിയിപ്പുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പെട്രോൾ പമ്പ് ഡീലർമാർ രംഗത്ത്. യു.പി.ഐ ഇടപാടുകൾക്ക് ഏർപ്പെടുത്തുന്ന മർച്ചന്‍റ് ഡിസ്കൗണ്ട് റേറ്റിൽ പ്രതിഷേധിച്ചാണ് നടപടി.
പെട്രോൾ പമ്പുകളിലെ യു.പി.ഐ ഇടപാടുകളിൽ നിന്ന് എം.ഡി.ആർ പൂർണ്ണമായി ഒഴിവാക്കണമെന്നാണ് ഡീലർമാർ ആവശ്യപ്പെടുന്നത്. വർധിച്ചുവരുന്ന പ്രവർത്തനച്ചെലവും മാറ്റമില്ലാത്ത ഇന്ധന കമ്മീഷനും കാരണം അധികമായി വരുന്ന ഇടപാട് ചാർജുകൾ വഹിക്കുന്നത് ബുദ്ധിമുട്ടാണെന്ന് അവർ വാദിക്കുന്നു. പെട്രോൾ പമ്പുകളിൽ നടത്തുന്ന യു.പി.ഐ ഇടപാടുകളിൽ നിന്ന് എം.ഡി.ആർ പൂർണ്ണമായി ഒഴിവാക്കണമെന്ന് ഓൾ ഇന്ത്യ പെട്രോളിയം ഡീലേഴ്സ് അസോസിയേഷനും ആവശ്യപ്പെട്ടിട്ടുണ്ട്.
വിഷയം മറ്റ് വ്യാപാര സംഘടനകളുടെയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. 2,000 രൂപക്ക് മുകളിലുള്ള യു.പി.ഐ പണമിടപാടുകൾ സ്വീകരിക്കുന്നത് നിർത്താനുള്ള മധ്യപ്രദേശിലെ പെട്രോൾ പമ്പ് ഡീലർമാരുടെ നീക്കം ഗൗരവമേറിയതാണെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് വിശേഷിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

