പ്രവാസികളുടെ വിദേശ ബാങ്ക് അക്കൗണ്ടുകൾ ആദായ നികുതി നിരീക്ഷണത്തിൽ
text_fieldsമുംബൈ: പ്രവാസികളുടെ വിദേശ ബാങ്ക് അക്കൗണ്ടുകൾ ആദായ നികുതി വകുപ്പിെൻറ നിരീക്ഷണത്തിൽ. പ്രവാസികൾ നികുതി റിേട്ടൺ സമർപ്പിക്കുേമ്പാൾ അവരുടെ വിദേശത്തുള്ള ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ കൂടി ഇനി ഉൾപ്പെടുത്തണം. ഇതിനായി റിേട്ടൺ ഫോമിൽ(െഎ.ടി.ആർ-2) ഇൗ വിവരങ്ങൾ ചേർക്കാനുള്ള കോളം ഉൾപ്പെടുത്തിയിട്ടുണ്ട്.
വിദേശ ബാങ്കിെൻറ അക്കൗണ്ട് നമ്പർ, ബാങ്കിെൻറ പേര്, രാജ്യം, ബാങ്ക് ശാഖയുടെ ലൊക്കേഷൻ വ്യക്തമാക്കുന്ന കോഡ്, ഇൻറർനാഷണൽ ബാങ്ക് അക്കൗണ്ട് നമ്പർ തുടങ്ങിയവ രേഖപ്പെടുത്തേണ്ടി വരും.
ഇനി മുതൽ പ്രവാസികൾ ആദായ നികുതി റിേട്ടൺ ഫയൽ ചെയ്യുേമ്പാൾ രാജ്യത്തു നിന്ന് ലഭിക്കുന്ന വരുമാനം കൂടി ഉൾപ്പെടുത്തി റിേട്ടൺ സമർപ്പിക്കേണ്ടതാണ്. ഒാഹരി നിക്ഷേപം, ബാങ്ക് നിക്ഷേപം, വസ്തു പോലെയുള്ള സ്ഥിരനിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം ഇതിൽ ഉൾപ്പെടുത്തേണ്ടി വരുമെന്നും റിപ്പോർട്ട്.
