Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightസമ്പദ്​വ്യവസ്ഥയുടെ...

സമ്പദ്​വ്യവസ്ഥയുടെ തിരിച്ചു വരവിന്‍റെ വേഗം കുറയും; മുന്നറിയിപ്പുമായി ആർ.ബി.ഐ ഗവർണർ

text_fields
bookmark_border
സമ്പദ്​വ്യവസ്ഥയുടെ തിരിച്ചു വരവിന്‍റെ വേഗം കുറയും; മുന്നറിയിപ്പുമായി ആർ.ബി.ഐ ഗവർണർ
cancel

ന്യൂഡൽഹി: കോവിഡിന്‍റെ രണ്ടാം വ്യാപനവും പ്രാദേശികതലത്തെ ലോക്​ഡൗണുകളും ഡിമാന്‍റിനെ സ്വാധീനിക്കുമെന്ന്​ ആർ.ബി.ഐ ഗവർണർ ശക്​തികാന്ത ദാസ്​. സമ്പദ്​വ്യവസ്ഥ സാധാരണനിലയിലേക്ക്​ എത്തുന്നതിന്‍റെ തോത്​ ഇതുമൂലം കുറയുമെന്നും ശക്​തികാന്ത ദാസ്​ മുന്നറിയിപ്പ്​ നൽകുന്നു.

പുതിയ വായ്​പനയം പ്രഖ്യാപിച്ചതിന്​ ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ആർ.ബി.ഐ ഗവർണർ. വായ്​പ പലിശ നിരക്കുകളിൽ മാറ്റം വരുത്താതെയാണ്​ ആർ.ബി.ഐ പുതിയ വായ്​പനയം പ്രഖ്യാപിച്ചത്​.

സമ്പദ്​വ്യവസ്ഥയുടെ തിരിച്ച്​ വരവിനൊപ്പം കോവിഡ്​ തടഞ്ഞു നിർത്തുന്നതിനും പ്രാധാന്യം നൽകണം. കോവിഡിന്‍റെ രണ്ടാം വ്യാപനം സമ്പദ്​വ്യവസ്ഥകളിൽ ആശങ്ക സൃഷ്​ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, രാജ്യത്ത്​ കോവിഡ്​ രോഗികളുടെ എണ്ണം ഓരോ ദിവസവും വർധിക്കുകയാണ്​. 1.15 ലക്ഷം പേർക്കാണ്​ ഇന്ന്​ മാത്രം കോവിഡ്​ സ്ഥിരീകരിച്ചത്​. പല സംസ്ഥാനങ്ങളും പ്രാദേശിക ലോക്​ഡൗണുകളും ഏർപ്പെടുത്തുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rbi​Covid 19
News Summary - Now, warning from RBI Governor Das: Covid surge, lockdowns can hit demand, delay normalcy
Next Story