Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightബാങ്കിൽ ക്യൂ...

ബാങ്കിൽ ക്യൂ നിൽക്കേണ്ട; പുതിയ ആപ്പുമായി എസ്​.ബി.​െഎ

text_fields
bookmark_border
ബാങ്കിൽ ക്യൂ നിൽക്കേണ്ട; പുതിയ ആപ്പുമായി എസ്​.ബി.​െഎ
cancel

ന്യൂഡൽഹി: അക്കൗണ്ട്​ ഉടമകൾക്ക്​ ബാങ്കിലെത്തി ക്യൂ നിൽക്കുന്നത്​ മൂലമുണ്ടാകുന്നു ബുദ്ധിമുട്ടുകൾ കുറക്കാൻ പുതിയ ആപ്പുമായി എസ്​.ബി.​െഎ. ക്യൂ നിൽക്കുന്നത്​ ഒഴിവാക്കാൻ ഇനി എസ്​.ബി.​െഎ നോ ക്യൂ^ആപ്പ്​ വഴി സേവനങ്ങൾ ബുക്ക്​ ചെയ്യാം.

ചെക്ക്​ ഡെപ്പോസിറ്റ്​, പണം അടയ്​ക്കൽ, പിൻവലിക്കൽ, ഡി.ഡി, എൻ.ഇ.എഫ്​.ടി, ആർ.ടി.ജി.എസ്​, ലോൺ അക്കൗണ്ട്​ ആരംഭിക്കൽ തുടങ്ങിയ സേവനങ്ങൾ ആപ്പിലൂടെ ബുക്ക്​ ചെയ്യാം. ആപ്പിലുടെ വെർച്യുൽ ടോക്കൺ എടുത്താൽ  ബാങ്കിലെ ക്യൂവി​​​െൻറ വിവരങ്ങൾ തൽസമയം ലഭ്യമാകും. അതായത്​ ബാങ്കിൽ നമ്മുടെ ടോക്കൺ നമ്പർ വരു​േമ്പാൾ ആപ്പ്​ നോക്കി ആ സമയത്ത്​ ബാങ്കിലെത്തിയാൽ മതിയാകും.

നിലവിൽ എസ്​.ബി.​െഎയിൽ അക്കൗണ്ടില്ലാത്തവർക്കും പുതിയ സേവനം ഉപയോഗപ്പെടുത്താൻ സാധിക്കും. എസ്​.ബി.​െഎ നോ^ക്യൂ ആപ്പ്​ ഗൂഗിൾ പ്ലേ സ്​റ്റോറിൽ നിന്നും ആപ്പിൾ ആപ്​ സ്​റ്റോറിൽ നിന്നും സൗജന്യമായി ഡൗൺലോഡ്​ ചെയ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sbi
News Summary - no que in bank sbi no que app introduce
Next Story