Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightമിനിമം ബാലൻസ്​ പിഴയും...

മിനിമം ബാലൻസ്​ പിഴയും എസ്​.എം.എസ്​ ചാർജും ഒഴിവാക്കി എസ്​.ബി.​െഎ

text_fields
bookmark_border
sbi.jpg
cancel

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്​റ്റേറ്റ്​ ബാങ്ക്​ ഒാഫ്​ ഇന്ത്യ സേവിങ്​സ്​ അക്കൗണ്ടുകളിൽ മിനിമം ബാലൻസ്​ സൂക്ഷിക്കാത്ത ഉപഭോക്​താക്കളിൽ നിന്ന്​ ഇൗടാക്കാറുള്ള പിഴയും എസ്​.എം.എസ്​ നിരക്കുകളും പൂർണ്ണമായി ഒഴിവാക്കി. 44 കോടി വരുന്ന ബാങ്കി​െൻറ ഉപഭോക്താക്കൾക്ക് ഇതിലൂടെ ഗുണം ലഭിക്കും. ട്വിറ്ററിലൂടെയാണ് എസ്.ബി.​െഎ ഇക്കാര്യം അറിയിച്ചത്.

ഇൻറർനെറ്റ്​ ബാങ്കിങ്ങും ചെക്​ബുക്ക്​ സംവിധാനവുമുള്ള എല്ലാ സേവിങ്​സ്​ അക്കൗണ്ടുകൾക്കും പുതിയ ഇളവ്​ ഉണ്ടോ എന്ന ചോദ്യവുമായി ട്വീറ്റിന്​ താഴെ എത്തിയവർക്ക്​​ എല്ലാ അക്കൗണ്ടുകൾക്കും ബാധകമാണെന്ന മറുപടിയാണ്​ എസ്​.ബി.​െഎ നൽകിയിരിക്കുന്നത്​. അതേസമയം, സേവിങ്​സ്​ അക്കൗണ്ടുകളിൽ ഒരു ലക്ഷവും അതിന്​ മുകളിലും ബാലൻസ്​ സൂക്ഷിക്കുന്നവർക്ക്​ എത്ര തവണവേണമെങ്കിലും എ.ടി.എം ട്രാൻസാക്ഷൻ നടത്താമെന്ന ഒാഫറും എസ്​.ബി.​െഎ മുന്നോട്ടുവെക്കുന്നുണ്ട്​.

സേവിംഗ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് സൂക്ഷിക്കാതിരുന്നാലുള്ള പിഴ ഒഴിവാക്കാൻ കഴിഞ്ഞ മാർച്ച്​ മാസത്തിൽ തന്നെ എസ്.ബി.​െഎ തീരുമാനിച്ചിരുന്നു. മെട്രോ നഗരങ്ങളിൽ ചുരുങ്ങിയത് 3000 രൂപയും അർദ്ധനഗരങ്ങളിൽ 2000 രൂപയും ഗ്രാമങ്ങളിൽ 1000 രൂപയും മിനിമം ബാലൻസ് വേണമെന്നായിരുന്നു നിർദേശം. ഇതു പാലിക്കാതിരുന്നാൽ അഞ്ചു രൂപ മുതൽ 15 രൂപ വരെയായിരുന്നു പിഴ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sbiState Bank of Indiaminimum balnce penaltyMinimum Balance Fine
News Summary - no minimum balance penalty, SMS charges on all savings accounts says SBI
Next Story