Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightപലിശനിരക്കിൽ...

പലിശനിരക്കിൽ മാറ്റമില്ല; 6.5 ശ​ത​മാ​ന​മാ​യി തു​ട​രും

text_fields
bookmark_border
reserve bank of india
cancel

മും​ബൈ: റി​സ​ർ​വ് ബാ​ങ്ക് വാ​ണി​ജ്യ ബാ​ങ്കു​ക​ൾ​ക്ക് ന​ൽ​കു​ന്ന വാ​യ്പ​യു​ടെ പ​ലി​ശ നി​ര​ക്കാ​യ റി​പ്പോ 6.5 ശ​ത​മാ​ന​മാ​യി തു​ട​രും. തു​ട​ർ​ച്ച​യാ​യ ആ​റാം ത​വ​ണ​യാ​ണ് അ​ടി​സ്ഥാ​ന പ​ലി​ശ​നി​ര​ക്കി​ൽ മാ​റ്റം വ​രു​ത്താ​തെ റി​സ​ർ​വ് ബാ​ങ്ക് പ​ണ​ന​യം ​​പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. ആ​ഗോ​ള​ത​ല​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന അ​നി​ശ്ചി​ത​ത്വ​വും പ​ണ​​പ്പെ​രു​പ്പം നാ​ല് ശ​ത​മാ​ന​ത്തി​ലേ​ക്കെ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​വും മു​ൻ​നി​ർ​ത്തി​യാ​ണ് റി​സ​ർ​വ് ബാ​ങ്ക് (ആ​ർ.​ബി.​ഐ) തീ​രു​മാ​നം. ഇ​തോ​ടെ ബാ​ങ്കു​ക​ൾ ന​ൽ​കു​ന്ന വാ​യ്പ​യു​ടെ പ​ലി​ശ​യും നി​ല​വി​ലെ നി​ര​ക്കി​ൽ തു​ട​രും.

ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ലാ​ണ് പ​ലി​ശ​നി​ര​ക്ക് അ​വ​സാ​ന​മാ​യി ഉ​യ​ർ​ത്തി​യ​ത്. നി​ല​വി​ലെ സാ​മ്പ​ത്തി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് നി​ര​ക്ക് അ​തേ​പ​ടി നി​ല​നി​ർ​ത്താ​ൻ പ​ണ​ന​യ സ​മി​തി (എം.​പി.​സി) തീ​രു​മാ​നി​ച്ച​തെ​ന്ന് റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​ർ ശ​ക്തി​കാ​ന്ത ദാ​സ് പ​റ​ഞ്ഞു. 2024-25 സാ​മ്പ​ത്തി​ക വ​ർ​ഷം ഏ​ഴ് ശ​ത​മാ​നം സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യാ​ണ് ആ​ർ.​ബി.​ഐ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ന​ട​പ്പ് സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്കാ​ൾ കു​റ​വാ​ണ് ഇ​ത്. ഈ ​വ​ർ​ഷം മാ​ർ​ച്ചി​ൽ അ​വ​സാ​നി​ക്കു​ന്ന സാ​മ്പ​ത്തി​ക വ​ർ​ഷം സാ​മ്പ​ത്തി​ക വ​ള​ർ​ച്ച 7.3 ശ​ത​മാ​ന​മാ​യി​രി​ക്കു​മെ​ന്നാ​ണ് ദേ​ശീ​യ സ്ഥി​തി​വി​വ​ര ഓ​ഫി​സ് (എ​ൻ.​എ​സ്.​ഒ) ക​ണ​ക്കാ​ക്കു​ന്ന​ത്. അ​ടു​ത്ത വ​ർ​ഷം ചി​ല്ല​റ പ​ണ​പ്പെ​രു​പ്പ നി​ര​ക്ക് 4.5 ശ​ത​മാ​ന​ത്തി​ൽ എ​ത്തി​ക്കാ​നാ​ണ് ആ​ർ.​ബി.​ഐ ല​ക്ഷ്യ​മി​ടു​ന്ന​ത്. ന​ട​പ്പ് സാ​മ്പ​ത്തി​ക വ​ർ​ഷം ഇ​ത് 5.4 ശ​ത​മാ​ന​മാ​യി​രി​ക്കും.

ആ​ഭ്യ​ന്ത​ര സാ​മ്പ​ത്തി​ക സ്ഥി​തി മെ​ച്ച​പ്പെ​ടു​ക​യാ​ണെ​ന്ന് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​താ​യി ആ​ർ.​ബി.​ഐ ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:interest ratesReserve Bank India
News Summary - No change in interest rates; 6.5 percent will continue
Next Story