അറിയാം, പുതുവർഷത്തിലെ മാറ്റങ്ങൾ
text_fieldsഎൻ.ഇ.എഫ്.ടി ഫ്രീ
എൻ.ഇ.എഫ്.ടി (നാഷനൽ ഇലക്േട്രാണിക് ഫണ്ട് ട്രാൻസ്ഫർ)വഴിയുള്ള ഓൺലൈൻ പണം ഇടപാടിന് ബാങ്കുകൾ ഇനി ചാർജ് ഇൗടാക്കില്ല. എൻ.ഇ.എഫ്.ടി, ആർ.ടി.ജി.എസ്, ഐ.എം.പി.എസ് എന്നിവയുടെ ചാർജ് എസ്.ബി.ഐ ഒഴിവാക്കിയിട്ടുണ്ട്.
●ഒരു ബാങ്ക് അക്കൗണ്ടിൽനിന്ന് മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്കോ മറ്റേതെങ്കിലും അക്കൗണ്ടിലേക്കോ ഇൻറർനെറ്റ് വഴി പണമയക്കുന്ന സംവിധാനം. ഏതാനും നിമിഷത്തിനകം പണം കൈമാറ്റം നടക്കും. അയക്കുന്ന തുകക്ക് ബാങ്കുകൾ പരിധി നിശ്ചയിച്ചിട്ടുണ്ട്. ബാങ്കിൽ നേരിട്ടെത്തിയും എൻ.ഇ.എഫ്.ടി പ്രയോജനപ്പെടുത്താം.
റുപേ, യു.പി.ഐ ഇടപാടിന് എം.ഡി.ആർ ഇല്ല
ഭീം യു.പി.ഐ, യു.പി.ഐ ക്യൂ.ആർ കോഡ്, ആധാർ പേ, റുപേ ഡെബിറ്റ് കാർഡ്, എൻ.ഇ.എഫ്.ടി, ആർ.ടി.ജി.എസ് എന്നിവ വഴിയുള്ള ഇടപാടുകൾക്ക് മർച്ചൻറ് ഡിസ്കൗണ്ട് റേറ്റ് (എം.ഡി.ആർ)ഒഴിവാക്കി. 50 കോടിയോ അതിനു മുകളിലോ വിറ്റുവരവുള്ള സ്ഥാപനങ്ങളിൽ എം.ഡി.ആർ ഇൗടാക്കാതെ റുപേ ഡെബിറ്റ് കാർഡ്, യു.പി.ഐ ക്യു.ആർ കോഡ് ഇടപാട് നിർബന്ധമാക്കിയിട്ടുണ്ട്.
●ഉപഭോക്താവിൽനിന്ന് ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വഴി വ്യാപാരികൾ സ്വീകരിക്കുന്ന പണത്തിന് അവർ ബാങ്കുകൾക്ക് നൽകേണ്ടിവരുന്ന ചാർജ്(ശതമാനത്തിൽ). കൂടുതൽ എം.ഡി.ആർ വ്യാപാരികളുടെ വരുമാനത്തെ ബാധിക്കും.
പാൻ-ആധാർ ബന്ധിപ്പിക്കൽ നീട്ടി
പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കാനുള്ള അവസാന തീയതി അടുത്ത മാർച്ച് വരെ നീട്ടി. നേരത്തെ ഇന്നായിരുന്നു അവസാന തീയതി. ഇത് എട്ടാം തവണയാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് തീയതി നീട്ടുന്നത്. പരസ്പരം ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ പ്രവർത്തനരഹിതമാകുമെന്നാണ്ആദായ നികുതി വകുപ്പ് നേരത്തെ നൽകിയിരുന്ന മുന്നറിയിപ്പ്. പാൻ ഇല്ലാത്തവർക്ക് ആധാർ നൽകാം. പാൻ-ആധാർ ബന്ധിപ്പിച്ചവർക്ക് പാൻ നമ്പർ നൽകേണ്ടിടത്ത് ആധാർ നൽകാനും വ്യവസ്ഥയുണ്ട്. പാൻ കാർഡ് പ്രവർത്തനരഹിതമായാൽ രണ്ടാമത് നൽകുമോയെന്നതിലും വ്യക്തതയായിട്ടില്ല.
പെൻഷൻ കമ്യൂട്ടേഷൻ
എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ടിനു കീഴിലെ പെൻഷൻ കമ്യൂട്ടേഷൻ പുനഃസ്ഥാപിച്ചു. നാളെമുതൽ നടപ്പാകുമെന്നാണ് അറിയുന്നത്. 6,30,000 പേർക്ക് ഗുണം ലഭിക്കുന്നതാണ് പദ്ധതി.
●പ്രതിമാസ പെൻഷൻ തുകയുടെ മൂന്നിലൊന്ന് അടുത്ത 15 വർഷത്തേക്ക് കുറക്കുകയും കുറക്കുന്ന തുക ഒരുമിച്ച് വിരമിക്കുന്നസമയത്ത് ലഭ്യമാക്കുകയും ചെയ്യുന്നതാണ് നിലവിലെ കമ്യൂട്ടേഷൻ. 15 വർഷം കഴിഞ്ഞാൽ പ്രതിമാസം പൂർണ പെൻഷൻ തന്നെ ലഭിക്കും.
എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കാൻ ഒ.ടി.പി
എസ്.ബി.ഐ എ.ടി.എമ്മുകളിൽനിന്ന് പണം പിൻവലിക്കുന്നതിന് ഒറ്റത്തവണ പാസ്വേഡ് (ഒ.ടി.പി) സംവിധാനം. രാത്രി എട്ട് മുതൽ രാവിലെ എട്ട് വരെ 10000 രൂപക്കു മുകളിൽ പിൻവലിക്കുന്നതിനാണ് ഒ.ടി.പി ആവശ്യമായി വരുക. അക്കൗണ്ടുമായി ബന്ധിപ്പിച്ച ഫോൺ നമ്പറിലേക്ക് വരുന്ന ഒ.ടി.പി നമ്പർ എ.ടി.എമ്മുകളിൽ നൽകുകയാണ് വേണ്ടത്.
മാഗ്നറ്റിക് കാർഡുകൾ ഇന്നുവരെ
എസ്.ബി.ഐയുടെ മാഗ്നറ്റിക് ചിപ്പ് ഘടിപ്പിച്ച എ.ടി.എം കാർഡുകളുടെ കാലാവധി ഇന്ന് തീരും. കാർഡിെൻറ കാലാവധി പരിഗണിക്കാതെതന്നെ ഇ.എം.വി ചിപ്പ് കാർഡിന് ഇന്നുകൂടി അപേക്ഷിക്കാം.
