വയലറ്റ് നിറത്തിൽ പുതിയ 100 രൂപ നോട്ട്
text_fieldsന്യൂഡൽഹി: റിസർവ് ബാങ്ക് വയലറ്റ് നിറത്തിലുള്ള പുതിയ 100 രൂപ നോട്ട് അച്ചടിക്കുന്നു. ഇപ്പോഴുള്ള 100 രൂപയേക്കാൾ വലിപ്പം കുറവും 10 രൂപ നോട്ടിനേക്കാൾ അൽപം വലിപ്പക്കൂടുതലും പുതിയ ‘മഹാത്മ ഗാന്ധി’ പരമ്പരയിലുള്ള നോട്ടിെൻറ പ്രത്യേകതയാണ്. ഗുജറാത്തിലെ ചരിത്ര പ്രാധാന്യമുള്ള ‘റാണി കി വാവ്’ എന്ന കിണറിെൻറ ചിത്രവും നോട്ടിൽ ആലേഖനം ചെയ്തിട്ടുണ്ട്.
നിലവിലുള്ള 100 രൂപ നോട്ട് പിൻവലിക്കുന്നില്ല. അൾട്ര വയലറ്റ് പ്രകാശത്തിൽ മാത്രം ദൃശ്യമാകുന്ന സൂക്ഷ്മ സുരക്ഷ അടയാളങ്ങൾ പുതിയ നോട്ടിലുണ്ട്. നോട്ട് പുറത്തുവരുന്നതോടെ, ഇത് ഉൾപ്പെടുത്തും വിധം ബാങ്കുകൾ എ.ടി.എമ്മുകളിൽ ക്രമീകരണം നടത്തേണ്ടി വരും.
