സ്വിസ്​ ബാങ്ക്​ നിക്ഷേപം ഇന്ത്യ 77ാം സ്​ഥാനത്ത്​; ബ്രിട്ടനും ​അമേരിക്കയും മുന്നിൽ

12:40 PM
26/06/2020

സൂറിച്ച്​: സ്വിസ്​ ബാങ്കിൽ ഏറ്റവും അധികം പണം നിക്ഷേപിച്ച പട്ടികയിൽ ഇന്ത്യ 77 ആം സ്​ഥാനത്ത്​. ഏകദേശം 6625 കോടി രൂപ. മുൻ വർഷം ഇത്​ 74 ാം സ്​ഥാനത്തായിരുന്നു. സ്വിസ്​ ബാങ്കിൽ നി​​ക്ഷേപങ്ങളിൽ ഒന്നാം സ്​ഥാനം ബ്രിട്ടൻ നിലനിർത്തി. ആകെ നിക്ഷേപങ്ങളുടെ 27 ശതമാനവും ബ്രിട്ട​േൻറതാണ്​. സ്വിസ്​ നാഷനൽ ബാങ്കാണ്​ ഓരോ രാജ്യങ്ങളുടെയും നിക്ഷേപങ്ങളുടെ പുതിയ കണക്കുകൾ പുറത്തുവിട്ടത്​.

ഇന്ത്യയിൽനിന്ന്​ വ്യക്തികളും സ്​ഥാപനങ്ങളും മുൻവർഷങ്ങളെ അപേക്ഷിച്ച്​ സ്വിസ്​ ബാങ്ക്​ നി​ക്ഷേപത്തിൽനിന്ന്​ പിൻവലിയുന്നതായും മൊത്തം നിക്ഷേപത്തിൻെറ 0.06 ശതമാനം മാത്രമാണ്​ ഇന്ത്യൻ ബ്രാഞ്ചുകളിൽനിന്ന്​ നിക്ഷേപമുള്ളതെന്നും പറയുന്നു. ഇന്ത്യയിലെ ബ്രാഞ്ചുകളിൽനിന്ന്​ സ്വിസ്​ ബാങ്കിൽ നിക്ഷേപിക്കുന്നവരുടെ എണ്ണത്തിൽ 5.8 ശതമാനം കുറവാണ്​ 2019 ൽ രേഖപ്പെടുത്തിയത്​. അതേസമയം ഇന്ത്യക്കാർ മറ്റു രാജ്യങ്ങളിൽനിന്ന്​ സ്വിസ്​ ബാങ്കിൽ നിക്ഷേപിച്ചതിൻെറ കണക്കുകൾ ഇതിൽ ഉൾപ്പെടുന്നില്ല. 

ബ്രിട്ടന് പിന്നാലെ അമേരിക്കക്കാണ്​ രണ്ടാം സ്​ഥാനം. 11 ശതമാനമാണ്​ അമേരിക്കയുടെ നിക്ഷേപം. വെസ്​റ്റ്​ ഇൻഡീസ്​, ഫ്രാൻസ്​, ഹോങ്ക്​​കോങ്​ എന്നിവയാണ്​ ആദ്യ അഞ്ചിൽ. ആദ്യ അഞ്ചു രാജ്യങ്ങളുടെയും നിക്ഷേപം മാത്രം ആകെ നിക്ഷേപത്തിൻെറ 50 ശതമാനം വരും. ആദ്യ പത്തിൽ നി​ക്ഷേപത്തിൻെറ മൂന്നിൽ രണ്ടു ശതമാനവും. ആദ്യ 30 രാജ്യങ്ങളാണ്​ നിക്ഷേപത്തിൻെറ 90 ശതമാനവും.  ജർമനി, ലക്​സംബർഗ്​, ബഹാമാസ്​, സിങ്കപ്പൂർ, കേ​മാൻ ദ്വീപ്​ എന്നിവയാണ്​ ആദ്യ പത്തുരാജ്യങ്ങൾ. 

സ്വിസ്​ ബാങ്കിൻെറ നിക്ഷേപവും അവയുടെ സ്വകാര്യതയും ചർച്ചയാകു​േമ്പാഴാണ്​ ആഗോളതലത്തിൽ ലോകരാജ്യങ്ങളുടെ നിക്ഷേപത്തിൽ കുറവ്​ രേഖപ്പെടുത്തുന്നത്​. 1996 മുതൽ 2007 വരെ ഇന്ത്യ ആദ്യ 50 രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിരുന്നു. 2008 ൽ 55ാം സ്​ഥാനത്തായി. പിന്നീട്​ ഓരോ വർഷവും നിക്ഷേപരുടെ പട്ടികയിൽ ഇന്ത്യയുടെ സ്​ഥാനം ഇടിഞ്ഞു.  

Loading...
COMMENTS