Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
SBI Debit Card
cancel
Homechevron_rightBusinesschevron_rightBankingchevron_rightഎസ്​.ബി​.ഐ ഡെബിറ്റ്​...

എസ്​.ബി​.ഐ ഡെബിറ്റ്​ കാർഡ്​ നഷ്​ടമായോ? ഇനി ഒറ്റ ഫോൺ കോളിലൂടെ കാര്യം നടക്കും

text_fields
bookmark_border

ന്യൂഡൽഹി: സ്​റ്റേറ്റ്​ ബാങ്ക്​ ഓഫ്​ ഇന്ത്യയുടെ ഡെബിറ്റ്​ കാർഡ്​ നഷ്​ടമാകുകയോ നശിക്കുകയോ ചെയ്​തോ? ഉടൻ തന്നെ ഇനി ബാങ്കി​െൻറ ബ്രാഞ്ചിലേക്ക്​ ഓടണ്ട. ഡെബിറ്റ്​ കാർഡ്​ ബ്ലോക്ക്​ ചെയ്യാനും പുതിയതിന്​ അപേക്ഷിക്കാനും ഐ.വി.ആർ സംവിധാനവുമായി രംഗത്തെത്തിയിരിക്കുകയാണ്​ ഇ​േപ്പാൾ എസ്​.ബി.ഐ.

രജിസ്​റ്റർ ചെയ്​ത ഫോൺ നമ്പറിലൂടെ ​േടാൾ ഫ്രീ ഹെൽപ്പ്​ലൈൻ നമ്പറിലേക്ക്​ വിളിച്ചാൽ ഇൗ സേവനങ്ങളെല്ലാം ഒരു കുടക്കീഴിൽ ലഭിക്കും. 1800 112 211 അല്ലെങ്കിൽ 1800 425 3800 എന്നീ ടോൾ ഫ്രീ നമ്പറിലൂടെയാണ്​ എസ്​.ബി.ഐ ഉ​പ​േഭാക്താക്കൾക്ക്​ ഈ സേവനം ലഭ്യമാകുക.

എസ്​.ബി.ഐ ഡെബിറ്റ്​ കാർഡ്​ എങ്ങനെ ബ്ലോക്ക്​ ചെയ്യാം?

1. 1800 112 211 or 1800 425 3800 എന്നീ നമ്പറുകളിലേക്ക്​ രജിസ്​റ്റർ ചെയ്​ത മൊ​ൈബൽ നമ്പറിൽനിന്ന്​ വിളിക്കുക

2. കാർഡ്​ ബ്ലോക്ക്​ ചെയ്യാനായി പൂജ്യം അമർത്തണം

3. എസ്​.ബി.ഐ ഡെബിറ്റ് കാർഡ്​ ബ്ലോക്ക്​ ചെയ്യാൻ രണ്ടു തരത്തിലാണ്​ ബാങ്ക്​ സേവനം ഒരുക്കിയിരിക്കുന്നത്​. 'ഒന്ന്​' അമർത്തിയാൽ രജിസ്​റ്റർ ചെയ്​ത ഫോൺ നമ്പറും ഡെബിറ്റ്​ കാർഡ്​ നമ്പറും ഉപയോഗിച്ച്​ ബ്ലോക്ക്​ ചെയ്യാം. 'രണ്ട്​' അമർത്തിയാൽ രജിസ്​റ്റർ ചെയ്​ത മൊബൈൽ നമ്പറും ബാങ്ക്​ അക്കൗണ്ട്​ നമ്പറും ഉപയോഗിച്ച്​ കാർഡ്​ ബ്ലോക്ക്​ ചെയ്യാം.

4. ഒന്നിൽ അമർത്തിയാണ്​ നിങ്ങൾ മുന്നോട്ടുപോയതെങ്കിൽ ഡെബിറ്റ്​ കാർഡിലെ അവസാന അഞ്ചക്കം അമർത്തിയ ശേഷം സ്​ഥിരീകരണത്തിനായി 'ഒന്ന്​' അമർത്തണം. 'രണ്ടി'ൽ അമർത്തിയാണ്​ മുന്നോട്ട്​ പോയതെങ്കിൽ അക്കൗണ്ട്​ നമ്പറി​െൻറ അവസാന അഞ്ചക്കം അമർത്തിയ ശേഷം സ്​ഥിരീകരണം നൽകാം.

5. ഇതോടെ നിങ്ങളുടെ ഡെബിറ്റ്​ കാർഡ്​ ബ്ലോക്ക്​ ആകും. സ്​ഥിരീകരണത്തിനായി എസ്​.എം.എസും ലഭിക്കും.

പുതിയ ഡെബിറ്റ്​ കാർഡിന്​ അപേക്ഷിക്കാൻ

1. ടോൾ ഫ്രീ നമ്പറിൽ വിളിച്ചശേഷം 'ഒന്ന്​' അമർത്തണം.

2. ജനനത്തീയതി നൽകി മുന്നോട്ടുപോകാം

3. പുതിയ കാർഡിനായി ഒന്ന്​ അമർത്തി ഉറപ്പിക്കു​കയോ റദ്ദാക്കുന്നതിന്​ രണ്ട്​ അമർത്തുകയോ ചെയ്യാം

4. നിങ്ങളുടെ അപേക്ഷ സ്വീകരിച്ചാൽ രജിസ്​റ്റർ ചെയ്​ത നമ്പറിൽ എസ്​.എം.എസ്​ ലഭിക്കും. പുതിയ കാർഡി​​െൻറ ഫീസ്​ നിങ്ങളുടെ ബാങ്ക്​ അക്കൗണ്ടിൽനിന്ന്​ ഈടാക്കും. പുതിയ ഡെബിറ്റ്​ കാർഡ്​ ബാങ്ക്​ അക്കൗണ്ടിൽ രജിസ്​റ്റർ ചെയ്​ത വിലാസത്തിലേക്ക്​ അയക്കുകയും ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SBISBI Debit CardSBI ATM card
News Summary - Lost or Damaged SBI Debit Card? How to Block it, Apply for New One via Call
Next Story